ADVERTISEMENT

കീഴരിയൂർ ∙ കീഴരിയൂർ പഞ്ചായത്തിലെ ഓവർസിയർ സി.അഭിഷേക് ചന്ദ്രനെ (29) കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ശരീരത്തിൽനിന്ന് തല വേർപെട്ട നിലയിലായിരുന്നു. പയ്യോളിയിൽ നിന്നെത്തിയ പൊലീസ് നായ മണം പിടിച്ചാണ് തല കണ്ടെത്തിയത്. മാവേലിക്കര തെക്കേക്കര ചക്കാല വടക്കേതിൽ ചന്ദ്രന്റെ മകനാണ്.

രണ്ടു മാസമേ ആയിട്ടുള്ളൂ അഭിഷേക് ജോലിയിൽ പ്രവേശിച്ചിട്ട്. പിഎസ്‌സി ആദ്യ നിയമനം കോഴിക്കോട് ജില്ലയിലെ കീഴരിയൂർ പഞ്ചായത്തിലായിരുന്നു. തുറയൂർ പഞ്ചായത്തിന്റെ അധിക ചാർജ് കൂടി ഉണ്ടായിരുന്നു. അവിവാഹിതനാണ്. കൊയിലാണ്ടി പൊലീസ് ഇക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.

English Summary: Panchayath Overseer dies after hit by train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com