ADVERTISEMENT

ന്യൂഡൽഹി∙ കൊറോണ ബാധയെ തുടർന്ന് ജപ്പാനിലെ യോകോഹാമ തുറമുഖത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് കപ്പലിലുള്ള ഇന്ത്യക്കാരെ  ഇന്ത്യയിലെത്തിച്ചു. പ്രത്യേക എയർ ഇന്ത്യ വിമാനത്തിലാണ് 119 ഇന്ത്യക്കാരെ ന്യൂഡൽഹിയിലെത്തിച്ചത്. 119 ഇന്ത്യക്കാരും ശ്രീലങ്ക, നേപ്പാൾ, സൗത്ത് ആഫ്രിക്ക, പെറു തുടങ്ങിയ രാജ്യങ്ങളിലെ അഞ്ചു പേരും ഡൽഹിയിലെത്തിയെന്ന് വിദേശകാര്യ മന്ത്രി എസ് . ജയശങ്കർ ട്വീറ്റ് ചെയ്തു. 

ആളുകളെ ഒഴിപ്പിക്കാൻ സൗകര്യമൊരുക്കിയതിന് ജാപ്പനീസ് അധികൃതരോടും സുരക്ഷിതമായി എത്തിച്ചതിന് ‍എയർ ഇന്ത്യയോടും അദ്ദേഹം നന്ദി അറിയിച്ചു. 138 ഇന്ത്യക്കാരടക്കം 3,711 പേരുമായി ഫെബ്രുവരി അഞ്ചിനാണ് യാത്രക്കാരിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഡയമണ്ട് പ്രിൻസസ് കപ്പൽ ജപ്പാൻ തീരത്ത് പിടിച്ചിട്ടത്. 138 പേരിൽ കൊറോണ സ്ഥിരീകരിച്ച 16 പേർ ജപ്പാനിൽ ചികിത്സയിലാണ്. ബാക്കിയുള്ളവരാണ് ഇന്ത്യയിലേക്ക് എത്തിയത്. ഇതുവരെ 37 രാജ്യങ്ങളിലായി 80,000ൽ അധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

English Summary : 119 Indians From Quarantined Japan Ship Land In Delhi On Air India Flight

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com