മംഗളൂരു- കോയമ്പത്തൂർ റൂട്ടിൽ ചൂളം വിളിക്കും, കേരളത്തിന്റെ ആദ്യ തേജസ് എക്സ്പ്രസ്

Tejas
തേജസ് എക്‌സ്പ്രസ് (ഫയൽ ചിത്രം)
SHARE

കോഴിക്കോട് ∙ കേരളത്തിന്റെ ആദ്യ തേജസ് എക്സ്പ്രസ് മംഗളൂരു- കോയമ്പത്തൂർ റൂട്ടിൽ. റെയിൽവേ സ്വകാര്യവൽകരണത്തിന്റെ ഭാഗമായുള്ള ട്രെയിൻ തിങ്കളാഴ്ചയൊഴികെയുള്ള ദിവസങ്ങളിൽ ഓടും.

യാത്രാക്കൂലി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ലക്നൗ-ഡൽഹി റൂട്ടിൽ 2400 രൂപയാണ് യാത്രാക്കൂലി. പുതിയ ട്രെയിനിനെക്കുറിച്ച് റെയിൽവേ വെബ്സൈറ്റിൽ വിവരങ്ങളുണ്ട്. സാധാരണ ട്രെയിനുകളിൽ ലഭിക്കുന്ന ഇളവുകൾ പലതും ഇതിലുണ്ടാകില്ല. അധിക സേവനങ്ങൾക്ക് അധികനിരക്ക് ഈടാക്കും.

ഇന്റർസിറ്റിക്ക് സമാന്തരസർവീസ് നടത്താനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. രാവിലെ ആറിന് മംഗളൂരുവിൽനിന്ന് യാത്രയാരംഭിച്ച് ഉച്ചയ്ക്ക് 12.10-ന് കോയമ്പത്തൂരിലെത്തും. കോയമ്പത്തൂരിൽനിന്ന് ഉച്ചയ്ക്ക് 2.30-ന് തിരിച്ച് വൈകുന്നേരം 4.50-ന് കോഴിക്കോട്ടും രാത്രി 8.40-ന് മംഗളൂരുവിലും എത്തും.

English Summary: Kerala's First Tejas Express Train

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA