ADVERTISEMENT

മലപ്പുറം ∙ പതിനാറുകാരനെ തുടർച്ചയായി പീഡനത്തിന് ഇരയാക്കിയ പോക്സോ കേസിൽ അധ്യാപകരുൾപ്പെടെ 13 പേർ അറസ്റ്റിലായിട്ടും സജീവരാഷ്ട്രീയ പ്രവർത്തകരായ 5 പേർ ഉൾപ്പെടെ 7 പേർ ഒളിവിൽതന്നെ.

ജനുവരി ആദ്യം റജിസ്റ്റർ ചെയ്ത കേസിൽ 20 പ്രതികളാണുള്ളത്. പ്രതികളായ 5 പേരെയും പിടികിട്ടിയില്ലെന്നും അവർ രാഷ്ട്രീയ പ്രവർത്തകരാണോ എന്ന് അറിയില്ലെന്നും പറഞ്ഞ് ഒഴിയുകയാണ് പൊലീസ്. രണ്ടു വർഷത്തിലധികം കുട്ടി പീഡനത്തിനിരയാവുകയും 4 പൊലീസ് സ്റ്റേഷനുകളിലായി 18 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്യുകയും ചെയ്ത ഗൗരവമേറിയ കേസാണിത്. മാനസികാസാസ്വാഥ്യം പ്രകടിപ്പിച്ച കുട്ടി ഇപ്പോൾ പ്രത്യേക പരിചരണ കേന്ദ്രത്തിലാണ്.

പഠിക്കാൻ മിടുക്കനായ വിദ്യാർഥിയെ പരിചയക്കാരനായ യുവാവാണ് ആദ്യം പീഡിപ്പിച്ചത്. ഇയാൾ വാങ്ങിയ ബൈക്ക് വിദ്യാർഥിക്ക് ഉപയോഗിക്കാൻ നൽകിയിരുന്നതായി പറയുന്നു. പിന്നീട് കുട്ടിയെ മറ്റുള്ളവർക്ക് എത്തിച്ചുകൊടുത്തെന്നാണ് മൊഴി.

അധ്യാപകരും നൃത്താധ്യാപകനും തമിഴ്നാട് സ്വദേശിയായ യുവാവും ഉൾപ്പെടെയുള്ളവർ കേസിൽ പ്രതികളാണ്. കാടാമ്പുഴ, കൽപകഞ്ചേരി, തിരൂർ, വളാഞ്ചേരി സ്റ്റേഷനുകളിലാണ് കേസുകൾ റജിസ്റ്റർ ചെയ്തിരിക്കുന്നത്. പിടികിട്ടാനുള്ള പ്രതികളിൽ ചിലർ വിദേശത്താണെന്നാണ് സൂചന. കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമവും സജീവമാണ്.

English Summary: Seven people including politicians yet to be arrested in POCSO case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com