ADVERTISEMENT

കണ്ണൂർ∙ പാനൂർ ചെണ്ടയാട് അപകടത്തിൽ ഏഴു വയസ്സുകാരി മരിച്ച സംഭവത്തിൽ ടിപ്പർ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് നടപടി. ബന്ധുവിനൊപ്പം ബൈക്കിൽ സ്കൂളിലേയ്ക്ക് പോകുമ്പോഴാണ് ഇന്നലെ രാവിലെ എട്ടരയോടെ നാടിനെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്.

ഗുരുദേവ സ്മാരകം യുപി സ്കൂളിനു സമീപം ജംക‍്ഷനിലെ കിഴക്കുവയലിലേക്കുള്ള വളവിൽ വച്ചാണ് അപകടമുണ്ടായത്. വളവു തിരിഞ്ഞ് അതിവേഗത്തിൽ വരികയായിരുന്ന ബൈക്ക് മുന്നിൽ പോകുകയായിരുന്ന ടിപ്പർ ലോറി വലതു വശത്തെ റോഡിലേയ്ക്ക് തിരിയുന്നത് മനസിലാക്കാതെ ഇടിച്ചു കയറുകയായിരുന്നു. ഇത് വിഡിയോ ദൃശ്യങ്ങളിലും വ്യക്തമാണ്.

ബസ് കാത്ത് നിൽക്കുകയായിരുന്ന സ്കൂൾ വിദ്യാർഥികളടക്കം നിരവധി യാത്രക്കാരുടെ കൺമുൻപിലായിരുന്നു അപകടം. സംഭവം കണ്ടു ഞെട്ടിയ സ്കൂൾ വിദ്യാർഥിനികൾ അപകടസ്ഥലത്തേയ്ക്ക് ഓടിയെത്തുന്നത് വിഡിയോയിലുണ്ട്. അപകടം നടന്ന ഉടൻ എഴുന്നേറ്റ് മരുമകളെ ഒരുനോക്കു കണ്ട അമ്മാവൻ പ്രനീഷ് മാനസികമായി തകർന്ന അവസ്ഥയിലായി. കുറച്ചു ദിവസമായി വള്ളങ്ങാട് അമ്മയുടെ വീട്ടിലായിരുന്നു കുട്ടി.

സ്കൂൾ സമയത്ത് ടിപ്പർ, മിനി ലോറികൾക്ക് നിയന്ത്രണമുണ്ടെങ്കിലും സാങ്കേതിക കാരണങ്ങളുടെ മറവിൽ രാവിലെ സ്കൂളിലേയ്ക്ക് വിദ്യാർഥികൾ യാത്ര ചെയ്യുന്ന സമയത്തു തന്നെ ടിപ്പറുകളും ഓടുന്നുണ്ട്. പാനൂരിന്റെ കിഴക്കൻ മേഖലയിൽ നിന്നാണ് മണ്ണും കരിങ്കല്ലുമായി ലോറികൾ ചീറിപ്പായുന്നതിനെതിരെ നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.  

English Summary: 7 year old girl died in tipper lorry accident; Police filed case against driver

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com