ADVERTISEMENT

ന്യൂഡൽഹി ∙ മുൻ കേരള ഗവർണറും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എച്ച്.ആർ.ഭരദ്വാജ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു സാകേതിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ബുധനാഴ്ച മുതൽ ചികിത്സയിലായിരുന്നു.

സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാലിനു നിഗംബോധ് ഘട്ടിൽ നടക്കുമെന്നു മകൻ അരുൺ ഭരദ്വാജ് പറഞ്ഞു. 2009 മുതല്‍ 2014 വരെ കര്‍ണാടക ഗവര്‍ണറായിരുന്ന ഭരദ്വാജ്, 2012-13 കാലയളവില്‍ കേരള ഗവര്‍ണറുടെ അധികച്ചുമതലയും വഹിച്ചു. അഞ്ചു തവണ രാജ്യസഭ അംഗമായി. രാജീവ് ഗാന്ധി, നരസിംഹ റാവു, മന്‍മോഹന്‍ സിങ് സർക്കാരുകളിൽ മന്ത്രിയായിരുന്നു.

English Summary: Hans Raj Bhardwaj, former minister, dies at 82

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com