ADVERTISEMENT

ആലപ്പുഴ ∙ പൂച്ചാക്കലിൽ അമിത വേഗത്തിലെത്തിയ കാർ 3 വിദ്യാർഥിനികളെ ഉൾപ്പെടെ ആറുപേരെ ഇടിച്ചു തെറിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം. ബൈക്കിലിരുന്ന അനീഷ് എന്നയാളെയും മകൻ വേദവിനെയുമാണ് കാർ ആദ്യം ഇടിച്ചത്. അതിനു ശേഷം ചന്ദന, അർച്ചന, സാഗി എന്നീ പ്ലസ് ടു വിദ്യാർഥിനികളെ ഇടിച്ചു തെറിപ്പിച്ചു. രണ്ടുപേർ കനാലിലേക്കാണു വീണത്.

അതിനു ശേഷം സൈക്കിളിൽ പോയ അനഘ എന്ന വിദ്യാർ‍ഥിനിയെ ഇടിച്ചു. തുടർന്നു പോസ്റ്റിൽ ഇടിച്ചാണു കാർ നിന്നത്. കാർ ഓടിച്ച അസ്‍ലം, ഒപ്പമുണ്ടായിരുന്ന മനോജ് എന്നിവർക്കു ഗുരുതരമായി പരുക്കേറ്റു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. കാർ അമിത വേഗത്തിലായിരുന്നെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്.

English Summary: Car Accident in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com