ADVERTISEMENT

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ പൗരന്മാർക്കും വിദേശികൾക്കും സർക്കാർ നിരവധി നിർദ്ദേശങ്ങളും നിബന്ധനകളുമാണ് മുന്നോട്ടു വച്ചിട്ടുള്ളത്. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട സംസ്ഥാന–കേന്ദ്ര സർക്കാരുകളുടെ വെബ്സൈറ്റുകളിൽ ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി സന്ദർശിക്കാം

കേന്ദ്ര സർക്കാർ അറിയിപ്പുകൾക്ക്

കേന്ദ്ര ആരോഗ്യ മന്ത്രാലയം വെബ്സൈറ്റ്
https://www.mohfw.gov.in/

സംസ്ഥാനതല നിർദ്ദേശങ്ങൾക്കും അറിയിപ്പുകൾക്കും

ആരോഗ്യ മന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ്
https://minister-health.kerala.gov.in/

സംസ്ഥാന ആരോഗ്യ വകുപ്പ് വെബ്സൈറ്റ്
http://dhs.kerala.gov.in/public-health-2019-n-corona-virus/

ആരോഗ്യകേരളം വെബ്സൈറ്റ്
http://arogyakeralam.gov.in/

ഇന്ത്യൻ പൗരന്മാർക്കും വിദേശികൾക്കുമുള്ള പൊതു നിർദ്ദേശങ്ങൾ ചുവടെ

കോവിഡ് –19 : ഇന്ത്യയിലെത്തുന്ന വിദേശികൾ അറിയേണ്ടത്

∙ഏതു വിഭാഗത്തിൽപ്പെട്ട വീസ ഉള്ളവർക്കാണ് ഇന്ത്യയിലേക്കു യാത്രാനുമതി?
തൊഴിൽ , പ്രോജക്ട് വീസകൾ ഉള്ളവർക്കും യുഎൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും രാജ്യാന്തര സംഘടനകളിൽ പ്രവർത്തിക്കുന്നവർക്കും ഇന്ത്യയിലേക്കു യാത്രാനുമതിയുണ്ട്.

∙ വീസ നിയന്ത്രണം ആവശ്യമില്ലാത്തവരുടെ ആശ്രിതർക്ക് ഇന്ത്യയിലേക്ക് യ്രാത്രാനുമതി ഉണ്ടോ?
ഇല്ല

∙ഇന്ത്യൻ വംജരായ മാതാപിതാക്കളുടെ, വിദേശ പാസ്പോർട്ടുള്ള കുഞ്ഞുങ്ങൾക്ക് ഇന്ത്യയിലേക്കു വരാമോ?
ഇല്ല. അവർ ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെട്ട് പുതിയ വീസ എടുക്കേണ്ടതാണ്.

∙നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ് പാസ്പോർട്ടുകൾ ഉള്ളവർക്ക് യാത്ര അനുവദിച്ചിട്ടുണ്ടോ?
നേപ്പാൾ, ഭൂട്ടാൻ പൗരൻമാർക്ക് യാത്രാനുമതിയുണ്ട്. പക്ഷെ മാലദ്വീപ് പൗരന്മാർക്കു വീസ ആവശ്യമാണ്.

∙ താമസാനുമതി (റസിഡൻസി പെർമിറ്റ്) ഉള്ള വിദേശികൾക്ക് ഇന്ത്യയിലേക്ക് പ്രവേശനം സാധ്യമാണോ?
താമസാനുമതിക്കൊപ്പം തൊഴിൽ , പ്രോജക്ട് വീസകൾ ഉള്ളവർക്കു മാത്രമേ രാജ്യത്തു പ്രവേശിക്കാൻ സാധിക്കുകയുള്ളു.

∙ ഇന്ത്യയിലേക്കു വരുന്നതിനു കോവിഡ്– 19 ബാധയില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണോ?
ഇറ്റലിയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നും വരുന്നവർ നിർബന്ധമായും മെഡിക്കൽ സർട്ടിഫിക്കറ്റ് കരുതണം.

∙വിദേശികൾക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്നു നേരിട്ട് യാത്രാസൗകര്യങ്ങൾ ലഭിക്കുമോ?
തീർച്ചയായും. എന്നാൽ അതിനു മുൻപ് മെഡിക്കൽ പരിശോധന നിർബന്ധമാണ്.

∙ ഇറ്റലി/ ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് അനുവദിക്കാൻ അധികാരം ആർക്കാണ്?
സർക്കാർ അംഗീകൃത ആശുപത്രികളിൽ നിന്നോ ലാബുകളിൽ നിന്നോ മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങാവുന്നതാണ്.


ഒസിഐ (ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ) കാര്‍ഡുള്ളവർ

ഒസിഐ (ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ) കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയിലേക്കു യാത്ര അനുവദിച്ചിട്ടുണ്ടോ?
ഇല്ല. അവർ ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പുതിയ വീസ എടുക്കേണ്ടതാണ്

ഒസിഎ കാർഡുള്ള കുട്ടികൾക്ക്, അവരുടെ മാതാപിതാക്കൾ ഇന്ത്യൻ പൗരരാണെങ്കിൽ യാത്രാനുമതി നൽകുമോ?
ഇല്ല. കുട്ടികൾക്കായി പ്രത്യേക വീസ പുതിയതായി എടുക്കേണ്ടതുണ്ട്.

ഇറ്റലി/ ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നു വരുന്ന ഒസിഎ കാർഡുള്ളവർ കോവിഡ്– 19 ഇല്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൊണ്ടു വരേണ്ടതുണ്ടോ?
ഉണ്ട്


വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു വരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരൻമാർ

ഇന്ത്യയിൽ എത്തിയാലുടൻ ക്വാറന്റീൻ ചെയ്യുമോ?
ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ജർമനി എന്നീ സ്ഥലങ്ങൾ 2010 ഫെബ്രുവരി 14നു ശേഷം സന്ദർശിച്ചവരാണെങ്കിൽ അവരെ 14 ദിവസത്തേക്കു ക്വാറന്റീൻ ചെയ്യും.

ഇന്ത്യൻ പൗരൻമാരും കോവിഡ് 19 നെഗറ്റീവ് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടോ?
ഇറ്റലിയിൽ നിന്നും സൗത്ത് കൊറിയയിൽ നിന്നും വരുന്നവർ മാത്രം ഹാജരാക്കിയാൽ മതി.

യാത്രാമധ്യേ ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ പ്രവേശിച്ചിട്ടുളളവരെ ഇന്ത്യയിലെത്തിയാലുടൻ ക്വാറന്റീൻ ചെയ്യുമോ?
ഇല്ല. ആ രാജ്യങ്ങൾ വഴി കടന്നു പോയി എന്ന കാരണത്താൽ ഇന്ത്യയിലെത്തിയാലുടനെ ക്വാറന്റീൻ ചെയ്യില്ല.


വിദേശ രാജ്യങ്ങളിലേക്കു പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ

ഇന്ത്യക്കാർക്ക് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാമോ?
കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് പൊതുവെയുള്ള നിർദേശം. ചൈന, റിപ്പബ്ലിക് ഓഫ് കൊറിയ, ഇറാൻ, ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിലേക്ക് പോകുന്നവർ തിരികെ ഇന്ത്യയിൽ എത്തിയാൽ നിർബന്ധമായും 14 ദിവസം ക്വാറന്റീന് വിധേയമാകണം.


നിലവിൽ ഇന്ത്യയിലുള്ള വിദേശികൾ

∙നിലവിൽ ഇന്ത്യയിലുള്ള വിദേശികൾക്ക് വീസാ കാലാവധി അവസാനിക്കുന്നതിനു മുൻപ് നീട്ടിയെടുക്കാമോ?
സാധിക്കും. ഇന്ത്യയിലെ ഫോറിൻ റജിസ്ട്രേഷൻ അതോറിറ്റിയുമായി ബന്ധപ്പെട്ട് വീസാ കാലാവധി നീട്ടാവുന്നതാണ്.

∙ വിദേശികൾക്ക് ഇന്ത്യയിൽ നിന്നു പുറത്തു പോയി മടങ്ങിവരാൻ അനുവാദമുണ്ടോ?
ഉണ്ട്. ഇന്ത്യൻ പുറത്തു പോകാൻ കഴിയും. എന്നാൽ ഇന്ത്യയിലേക്കു മടങ്ങി എത്തുന്നതിന് ഏപ്രിൽ 15നു മുൻപ് പുതിയ വീസ എടുക്കേണ്ടതാണ്.


യുഎൻ/ രാജ്യാന്തര സംഘടനകളിലെ ഉദ്യോഗസ്ഥർ
∙ നയതന്ത്ര ഉന്നത ഉദ്യോഗസ്ഥർക്കും യുഎൻ/ രാജ്യാന്തര സംഘടനകളിലെ പാസ്പോർട്ടുള്ളവർക്കും ഇന്ത്യയിലേക്ക് വരാൻ കഴിയുമോ?
സാധിക്കും

∙നയതന്ത്ര ഉദ്യോഗസ്ഥരുടെ ആശ്രിതർക്ക് സാധാരണ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ പ്രവേശനാനുമതി ഉണ്ടോ?
ഇല്ല

∙നയതന്ത്ര ഉന്നത ഉദ്യോഗസ്ഥരും യുഎൻ/ രാജ്യാന്തര സംഘടനകളിലെ പാസ്പോർട്ടുള്ളവർക്കും കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടോ?
ഉണ്ട്.

∙ ഏതൊക്കെ രാജ്യാന്തര സംഘടനകളിലെ ഉദ്യോഗസ്ഥർക്കാണ് ഇന്ത്യയിലേക്കു പ്രവേശനം അനുവദിച്ചിട്ടുള്ളത്?
ഐക്യരാഷ്ട്ര സംഘടന, യുഎന്നിന്റെ ഭാഗമായ വിവിധ സംഘടനകൾ, മറ്റ് അംഗീകൃത രാജ്യാന്തര സംഘടനകൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്ക്

English Summary: General Instruction from Government on  Covid - 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com