ADVERTISEMENT

ന്യൂയോ‍ർക്ക്∙ ലോകം അതിശക്തമായി തന്നെ കോവിഡ്–19 രോഗത്തെ പ്രതിരോധിക്കുന്നുണ്ടെങ്കിലും വർഷാവർഷം രോഗം വീണ്ടും വരാൻ സാധ്യതയുണ്ടെന്ന് യുഎസിന്റെ കൊറോണ വൈറസ് നേരിടാനുള്ള ദൗത്യ സംഘത്തിലെ വിദഗ്ധൻ ഡോ. ആന്തണി ഫൗസി. എത്രയും പെട്ടെന്ന് വാക്സിൻ കണ്ടെത്തുകയാണ് പോംവഴി. ‘ഈ രോഗം കാലികമാകാം, വർഷാവർഷം വരാൻ സാധ്യതയുണ്ട്’ – ബുധനാഴ്ച വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങളല്ല സമയക്രമം തീരുമാനിക്കുന്നത്, വൈറസ് ആണ്. യാഥാർഥ്യരീതിയിൽ ചിന്തിച്ചേ മതിയാകൂ – സിഎൻഎന്നിനോട് ഫൗസി പറഞ്ഞു. എന്താണ് സംഭവിക്കുന്നതോ അതിനോടു പ്രതികരിക്കണം. ഈ രീതിയിൽ വ്യാപനം നടക്കുമ്പോൾ എന്താണ് പറയുന്നത് എന്നതല്ല വിഷയം എന്താണ് ചെയ്യുന്നത് എന്നതാണ് കാര്യമാക്കേണ്ടത്.

വീണ്ടും വൈറസ് വരാൻ സാധ്യതയുണ്ട്. നമ്മൾ തയാറായി ഇരിക്കണം. വാക്സിൻ വികസിപ്പിക്കണം. പെട്ടെന്നു പരീക്ഷണങ്ങൾ നടത്തണം. അടുത്ത ആക്രമണം ഉണ്ടാകുന്നതിനു മുൻപ് തന്നെ മരുന്ന് കണ്ടെത്തണം. ഫാസ്റ്റ്ട്രാക്ക് ആയി ഇവ നടപ്പാക്കണം – യുഎസിന്റെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്‌ഷ്യസ് ഡിസീസസ് തലവൻ കൂടിയായ ഫൗസി പറഞ്ഞു.

65,000ൽ അധികം പേരെയാണ് ഇന്നുവരെ യുഎസിൽ വൈറസ് ബാധിച്ചിരിക്കുന്നത്. 900ൽ അധികം മരണവുമുണ്ടായി. ചൈനയ്ക്കും യൂറോപ്പിനും ശേഷം വൈറസ് ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് യുഎസിനെ ആയിരിക്കാമെന്നാണ് വിലയിരുത്തൽ.

English Summary: ‘Covid-19 could be seasonal’: Fauci warns coronavirus is likely to return in ‘CYCLES’, stresses need for vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com