ADVERTISEMENT

വയനാട്∙ സെല്‍ഫ് ക്വാറന്റീന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് ജില്ലാ ആശുപത്രിയില്‍ സുപ്രധാന ചുമതല നല്‍കി. മകന്‍ ബെംഗളൂരുവില്‍നിന്ന് എത്തിയതിനാല്‍ സെല്‍ഫ് ക്വാറന്റീന്‍ അനുവദിക്കണമെന്ന് ഡോക്ടര്‍ 24ന് കത്ത് നല്‍കിയിരുന്നു. എന്നാൽ, 26നു തന്നെ ഡോക്ടറെ കോവിഡ് നോഡല്‍ ഓഫിസറായി നിയമിക്കുകയായിരുന്നു. 26ന് ഡോക്ടര്‍ ജില്ലാ ആശുപത്രിയില്‍ ചുമതലയേറ്റു.

അതേസമയം, കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ മുള്‍മുനയിലാക്കി ഇടുക്കിയിലെയും പാലക്കാട്ടെയും രോഗബാധിതര്‍. ഇരുവരുടെയും സമ്പര്‍ക്ക പട്ടിക തയാറാക്കാനുളള പരിശ്രമം തുടരുകയാണ്. ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ്, മന്ത്രിമാര്‍ അടക്കമുളളവരുമായി ഇടപഴകിയെന്നു കണ്ടെത്തി. ഇയാൾ പാലക്കാട് അട്ടപ്പാടിയിലും ഇടുക്കിയിലെ മൂന്നാറിലും ആലുവ, മാവേലിക്കര തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലും പോയിരുന്നു. പാലക്കാട്ടെ രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ അറുന്നൂറോളം പേര്‍ ഉണ്ടാകുമെന്നാണു നിഗമനം. 

English Summary : Doctor who asked for quarantine appointed as nodal officer in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com