ADVERTISEMENT

മുംബൈ ∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ റീപ്പോ നിരക്ക് പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. പലിശ നിരക്കുകൾ കുറച്ചു. റീപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4% ആക്കി. ഇതോടെ രാജ്യത്തു ഭവന, വാഹന വായ്പ നിരക്കുകൾ കുറയും. എല്ലാ വായ്പ തിരിച്ചടവുകൾക്കും 3 മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു.

കോവിഡ് സൃഷ്ടിച്ചതു മുമ്പുണ്ടാകാത്ത പ്രതിസന്ധിയാണെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. നാണയപ്പെരുപ്പം സുരക്ഷിതമായ നിരക്കിലായിരിക്കും. കോവിഡ് വ്യാപനം ആഭ്യന്തര മൊത്ത ഉത്പാദനത്തെ (ജിഡിപി) ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: Coronavirus: RBI cuts repo rate by 75 bps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com