ADVERTISEMENT

തൃശൂർ ∙ കഴിഞ്ഞ നവംബര്‍ പതിനാലിനായിരുന്നു ഇരിങ്ങാലക്കുട സ്വദേശിനി ആലീസ് കൊല്ലപ്പെട്ടത്. കൊല നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും കൊലയാളി ഇപ്പോഴും കാണാമറയത്തു തന്നെ. സ്വര്‍ണം തട്ടിയെടുക്കാന്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കഴുത്തറുത്തു കൊന്ന ആളെ തിരിച്ചറിയാന്‍ ഇരിങ്ങാലക്കുട പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

രാവിലെ പത്തിനും പന്ത്രണ്ടിനും മധ്യേയായിരുന്നു കൊലപാതകം. ഈ സമയം വീടിന്റെ പരിസരത്ത് ആകെ കണ്ടിട്ടുള്ളത് കര്‍ട്ടന്‍ പണിക്കാരെ മാത്രം. മറ്റാരെയും അയല്‍വാസികള്‍ കണ്ടിട്ടില്ല. ഭര്‍ത്താവു മരിച്ച ശേഷം തനിച്ചായിരുന്നു ആലീസിന്റെ താമസം. രാത്രിയില്‍ അയല്‍വാസിയായ സ്ത്രീ കൂട്ടിനു വരും. രാവിലെ പള്ളിയില്‍ കുര്‍ബാനയ്ക്കു പോയ ശേഷം ആലീസ് പുറത്തു പോകാറില്ല. കൊലയാളിയെക്കുറിച്ച് യാതൊരു സൂചനകളും ലഭിച്ചതുമില്ല.

ഏതു കുറ്റകൃത്യത്തിലും ഒരു തെളിവെങ്കിലും അവശേഷിക്കുമെന്ന സിദ്ധാന്തമനുസരിച്ച് കൊലയാളി ആയുധം പൊതിഞ്ഞു കൊണ്ടുവന്നുവെന്നു കരുതുന്ന ന്യൂസ്പേപ്പറായിരുന്നു പൊലീസ് സംഭവസ്ഥലത്തു നിന്നു കണ്ടെടുത്ത ആകെയുള്ള തുമ്പ്. അതിനു പിന്നാലെ പൊലീസ് പോയെങ്കിലും സൂചനയൊന്നും കിട്ടിയില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൂന്നു ലക്ഷം ഫോണ്‍ കോളുകള്‍ പരിശോധിച്ചു. എന്നിട്ടും കൊലയാളിയിലേക്കുള്ള ഒരു വഴിയും തുറന്നില്ല. ഏറ്റവും ഒടുവില്‍, ആലീസിന്റെ മൃതദേഹത്തിനരികില്‍ നിന്നുകിട്ടിയ ഒരു മുടിനാരിലാണ് പൊലീസിന്റെ ശ്രദ്ധ. ഇത് കൊലയാളിയുടേതാണെന്ന സംശയത്തില്‍ ഡിഎന്‍എ പരിശോധന നടത്തി വരുന്നു. സംശയമുള്ളവരുടെ ഡിഎന്‍എയുമായി ഒത്തു വരുന്നുണ്ടോെയന്നാണ് പൊലീസ് പരിശോധിക്കുന്നത്.

English Summary: Kerala woman living alone found murdered at home, police intensify probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com