ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച 10, 12 ബോർഡ് പരീക്ഷകൾ നടത്താനുളള അനുകൂല സാഹചര്യമെത്തിയാൽ, തുടർന്നുള്ള അഡ്മിഷന് അനിവാര്യമായ 29 വിഷയങ്ങൾക്കു മാത്രം പരീക്ഷ നടത്താൻ സിബിഎസ്ഇ തീരുമാനം. മാനവശേഷി മന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരമാണിത്. പരീക്ഷ നടത്താത്ത വിഷയങ്ങളിലെ തുടർനടപടിക്രമങ്ങൾ താമസിയാതെ വ്യക്തമാക്കും.

വിദേശ രാജ്യങ്ങളിലാകട്ടെ, ഇനിയുള്ള പരീക്ഷകൾ നടത്തില്ല. ഇവരുടെ കാര്യത്തിലും തുടർനടപടിക്രമങ്ങൾ വൈകാതെ അറിയിക്കും. ഗൾഫിൽ മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ഇന്ത്യൻ വിദ്യാർഥികളുണ്ട്. പ്രഫഷനൽ കോഴ്സുകളിൽ ഉൾപ്പെടെ പ്രവേശനത്തിനു 12–ാം ക്ലാസ് ഫലം നിർണായകമാണെന്നതു സ്ഥിതി സങ്കീർണമാക്കുന്നു.

ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ എല്ലാ വിദ്യാർഥികളെയും വിജയിപ്പിക്കും. 9,11 ക്ലാസുകളി‍ൽ ടേം, പീരിയോഡിക്കൽ പരീക്ഷകളും പ്രോജക്ടുകളും വിലയിരുത്തി അർഹരെ ജയിപ്പിക്കണം. ശേഷിക്കുന്നവർക്ക് ഓൺലൈൻ, ഓഫ്‌ലൈൻ രീതികളിൽ സ്‌കൂൾ പരീക്ഷയ്ക്ക് അവസരമുണ്ടാകും. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച പരീക്ഷകൾ ഏപ്രിൽ 22 മുതൽ സിബിഎസ്ഇ നടത്തുമെന്ന രീതിയിൽ വ്യാജസർക്കുലർ പ്രചരിക്കുന്നുണ്ട്. പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിജ്ഞാപനങ്ങളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് സിബിഎസ്ഇ അറിയിച്ചു.

English Summary: HRD Ministry Directs CBSE to Promote All Class 1-8 Students to Next Class Amid COVID-19 Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com