ADVERTISEMENT

ഷെൻ‌ഷെൻ∙ കൊറോണ വൈറസ് പകർച്ചാവ്യാധിക്കു പിന്നാലെ ചൈനീസ് നഗരമായ ഷെൻ‌ഷെൻ വന്യജീവി കച്ചവടത്തെ തടയുന്നതിന്റെ ഭാഗമായി നായ്ക്കളെയും പൂച്ചകളെയും കഴിക്കുന്നത് നിരോധിച്ചു. കൊറോണ വൈറസ് മൃഗങ്ങളിൽനിന്ന് മനുഷ്യർക്ക് പകർന്നതാകാമെന്ന് ശാസ്ത്രജ്ഞർ സംശയിച്ചിരുന്നു. വന്യജീവികളെ വിൽപനയ്ക്കു വച്ചിരിക്കുന്ന വുഹാനിലെ മാർക്കറ്റിലാണ് ആദ്യ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. മാർക്കറ്റിൽ വവ്വാൽ, പാമ്പ്, പൂച്ച തുടങ്ങിയ മൃഗങ്ങളുടെ വിൽപന നടത്തിയിരുന്നു.

പൂച്ച, നായ എന്നിവയെ ഭക്ഷിക്കുന്നതിനുള്ള നിരോധനം മേയ് ഒന്നിനു പ്രാബല്യത്തിൽ വരുമെന്ന് തെക്കൻ ചൈനീസ് ടെക്‌നോളജി ഹബിലെ അധികൃതർ അറിയിച്ചു. മറ്റു മൃഗങ്ങളെക്കാൾ നായ്ക്കളും പൂച്ചകളും മനുഷ്യരുമായി അടുത്ത ബന്ധം സ്ഥാപിച്ചു. നായ്ക്കളെയും പൂച്ചകളെയും ഉൾപ്പെടെ മറ്റെല്ലാ വളർത്തുമൃഗങ്ങളെയും ഭക്ഷിക്കുന്നത് നിരോധിക്കുന്നത് വികസിത രാജ്യങ്ങളിലും ഹോങ്കോങ്, തായ്‌വാന്‍ എന്നിവിടങ്ങളിലും പതിവാണ്– സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കോഴിയിറച്ചി, കന്നുകാലികൾ, സമുദ്രവിഭവങ്ങൾ എന്നിവ ഭക്ഷിച്ചാൽ മതിയെന്ന് ഷെൻഷെൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ ഉദ്യോഗസ്ഥനായ ലിയു ജിയാൻപിങ് പറഞ്ഞു. കോഴി, കന്നുകാലി എന്നിവയേക്കാൾ വന്യമൃഗങ്ങൾ പോഷകഗുണമുള്ളവയാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഷെൻ‌ഷെനിൽ ഫെബ്രുവരി അവസാനത്തിൽ ആമകളുടെയും തവളകളുടെയും ഉപയോഗം നിരോധിച്ചിരുന്നു. എന്നാൽ തീരുമാനം ചർച്ചയായതോടെ രണ്ടും കഴിക്കാമെന്ന് വ്യക്തമാക്കി. ഫെബ്രുവരി അവസാനത്തോടെ വന്യമൃഗങ്ങളുടെ കച്ചവടവും ഉപഭോഗവും നിരോധിക്കുകയാണെന്ന് ചൈനയിലെ ഉന്നത നിയമസഭ അറിയിച്ചിരുന്നു. രാജ്യത്തുടനീളമുള്ള പ്രവിശ്യകളും, നഗരങ്ങളും വിധി നടപ്പാക്കാനിരിക്കുകയാണ്. ഏഷ്യയുടെ പല ഭാഗങ്ങളിലും നായ്ക്കളെ ഭക്ഷിക്കുന്നുണ്ട്.

English Summary: China's Shenzhen Bans Eating Of Cats, Dogs After COVID-19 Outbreak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com