ADVERTISEMENT

തിരുവനന്തപുരം ∙ ലോക്‌ഡൗൺ നടപ്പാക്കിയതിനൊപ്പം വായ്പാ തിരിച്ചടവിന് മൂന്നു മാസത്തെ സാവകാശം അനുവദിച്ച നടപടിക്കൊപ്പം പലിശയും ഒഴിവാക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രിയോടും ബാങ്കുകളോടും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുന്നത് കേന്ദ്ര സർക്കാരിനാണെന്നും കോവിഡ് രോഗബാധ സംബന്ധിച്ചുള്ള പ്രത്യേക പ്രതിദിന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 

വായ്പാ തിരിച്ചടവിന് സാവകാശം അനുവദിച്ചിട്ടുണ്ടെങ്കിലും പലിശ ഒഴിവാക്കാത്തതിനാൽ ഉപയോക്താക്കൾക്ക് അധികബാധ്യതയാണ് ഉണ്ടാകുന്നത് എന്നത് വ്യക്തമാക്കി കഴിഞ്ഞ ദിവസം മനോരമ ഓൺലൈൻ പ്രത്യേക റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com