ADVERTISEMENT

തിരുവനന്തപുരം∙ മാർച്ച് 5 മുതൽ 24 വരെ വിദേശത്തുനിന്നോ മറ്റു സംസ്ഥാനങ്ങളിൽനിന്നോ വന്നവർ 28 ദിവസം ഐസലേഷനിൽ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 28 ദിവസം നിർബന്ധമായും ഇവർ ഐസലേഷനിൽ പോകണമെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഏഴു ജില്ലകൾ കോവിഡ് ഹോട്സ്പോട്ടുകളാണ്. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളാണ് കേരളത്തിലെ കോവിഡ് ഹോട്സ്പോട്ടുകള്‍. 

എസ്ഡിആർഎഫ് വിഹിതമായി കേരളത്തിന് 157 കോടി രൂപ നൽകും. ലോക്ഡൗൺ ലംഘിച്ചവർക്കെതിരെ പുതിയ പകർച്ചവ്യാധി നിയമമനുസരിച്ച് 1,663 കേസുകൾ ഇതുവരെ എടുത്തു. പുതിയ നിയമം സംസ്ഥാനത്തു നടപ്പാക്കി തുടങ്ങി. എന്നാൽ വനിതാ ജീവനക്കാരെ ജോലിക്കെത്തിക്കുന്ന കുടുംബാംഗങ്ങളെ തടയരുത്. നിർമാണ തൊഴിലാളികൾക്കു ക്ഷേമനിധിയിൽ‌നിന്ന് 1000 രൂപ വീതം ഓരോ തൊഴിലാളിക്കും നല്‍കും. കോവിഡ് ജാഗ്രത നിലനിൽക്കെ തന്നെ ഡെങ്കിപ്പനി ഉൾപ്പെടെ മറ്റു രോഗങ്ങൾ തടയാൻ ജാഗ്രത വേണം. 

വീടുകളിലിരിക്കുന്ന 45 ലക്ഷം വിദ്യാർഥികള്‍ക്കു പുതുതായി ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തും. ‘സമഗ്ര’ പോർട്ടലിൽ അവധിക്കാല സന്തോഷം എന്ന പേരിലായിരിക്കും പഠന സൗകര്യം ലഭിക്കുക. അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കും ഭക്ഷണവും മരുന്നും എത്തിക്കും. ജീവനക്കാരുടെ ശമ്പള നിയന്ത്രണം ഇപ്പോൾ ആലോചനയിൽ ഇല്ല. ജീവനക്കാരുടെ പ്രതികരണങ്ങൾ അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തിൽ‌ തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: CM Pinarayi Vijayan Press Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com