ADVERTISEMENT

ന്യൂഡൽഹി ∙ ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് മരണസംഖ്യ ഉയരുന്നു. രോഗബാധിയിൽ മരിച്ചവരുടെ എണ്ണം 56,000 കടന്നു. 56,570 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. യുറോപ്പിൽ മാത്രം മരണസംഖ്യ 40,000 കടന്നു. കോവിഡ് വ്യാപനത്തിൽ ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടമായ ഇറ്റലിയിൽ പുതിയതായി 766 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതോടെ ഇറ്റലിയിലെ മരണസംഖ്യ 14,681 ആയി. ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം റിപ്പോർട്ട് ചെയ്ത യുഎസ്സിൽ 6,603 പേരാണ് മരിച്ചത്. ഇവിടെ 2,59,750 പേർക്കാണ് രോഗബാധ. ഇറ്റലിക്കു പിന്നാലെ കൂടുതൽ പേർ മരിച്ച സ്പെയിനിൽ രോഗം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇവിടെ 10,000ൽ അധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. 

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 478 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 2,547 ആയി. 62 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഡൽഹിയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളൽ 91 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇവിടെ രോഗബാധിതർ 389 പേരായി. അ‍ഞ്ച് പേർ മരിച്ചു. 

മഹാരാഷ്ട്രയിൽ പുതിയതായി 74 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 490 ആയി. വെള്ളിയാഴ്ച ആറു പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് മരണസംഖ്യ 26 ആയി ഉയർന്നു. മഹാരാഷ്ട്ര കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള തമിഴ്നാട്ടിൽ വെള്ളിയാഴ്ച മാത്രം 102 പേർക്കാണ് രേഗം സ്ഥിരീകരിച്ചത്. ഇവരിൽ മിക്കവരും നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു തിരിച്ചെത്തിയവരാണ്. ഇതോടെ ഇവിടെ രോഗബാധിരരുടെ എണ്ണം 411 ആയി ഉയർന്നു.

English Summary: Covid 19: Global death toll croses 56,000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com