ADVERTISEMENT

ന്യൂഡല്‍ഹി ∙ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പ്രതിഫലം സംഭാവന നല്‍കാന്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് സമിതി തീരുമാനിച്ചതായി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് അറിയിച്ചു. സമിതിയിലെ 17 അംഗങ്ങളുമായി ടെലി കോണ്‍ഫറന്‍സ് നടത്തിയാണ് തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ കമ്മറ്റി അംഗങ്ങൾ അവരുടെ പ്രദേശങ്ങളില്‍ വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും കൃഷ്ണദാസ് അറിയിച്ചു.

രാജ്യവും ജനങ്ങളും ദുരിത കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ പൗരന്മാരുടെ വേദന അകറ്റാനും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സഹായിക്കാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. ലോക്ഡൗണ്‍ കാലഘട്ടത്തിലും ശേഷവും റെയില്‍വേയുടെ സുഗമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ സംഭാവന നല്‍കണമെന്നും അദ്ദേഹം അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. ലോക്ഡൗണ്‍ കാലത്ത് രാജ്യത്തെ ചരക്കു നീക്കം മികച്ച രീതിയിൽ നടത്തുന്ന റെയിൽവേ ഉദ്യോഗസ്ഥരെ പിഎസി കമ്മറ്റി ചെയർമാൻ അഭിനന്ദിച്ചു. ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത എല്ലാ സംസ്ഥാനങ്ങളിലും ഉറപ്പു വരുത്തുന്നുണ്ടെന്നും പി.കെ. കൃഷ്ണദാസ് അറിയിച്ചു.

English Summary: Railway Passenger Amenities Committee to donate one month salary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com