ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകള്‍ തയാറാക്കിയത് 18.5 ലക്ഷം കോട്ടണ്‍ മാസ്‌കുകള്‍. ഏപ്രിൽ 7 വരെയുള്ള കണക്കുകൾ അനുസരിച്ച് കുടുംബശ്രീയുടെ 306 തയ്യല്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ 18,52,271 മാസ്‌കുകളാണ് തയാറാക്കിയത്. ലെയറുകൾക്ക് അനുസരിച്ച് 10 രൂപ മുതല്‍ 15 രൂപ വരെയാണ് മാസ്‌കുകളുടെ വില.

കേരള മെഡിക്കൽ സർവീസ് കോർപറേഷൻ, ടൂറിസം വകുപ്പ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ, എയർപോർട്ട് അതോറിറ്റി, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, ജൻ ഔഷധി സ്റ്റോഴ്‌സ്, ബാങ്കുകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ അനുസരിച്ചും വ്യക്തിപരമായി ലഭിച്ച ഓര്‍ഡറുകൾ അനുസരിച്ചുമാണ് മാസ്‌കുകള്‍ തയാറാക്കിയത്. കുടുംബശ്രീയില്‍ നിന്നും മാസ്‌കുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് kudumbashree.org/pages/175 ലിങ്കില്‍ നിന്നും ഫോണ്‍ നമ്പരുകള്‍ കണ്ടെത്താമെന്ന് കുടുംബശ്രീ എക്സിക്യുട്ടാവ് ഡയറക്ടർ ഹരികിഷോർ അറിയിച്ചു.

(ജില്ലകളിലെ യൂണിറ്റുകളുടെ എണ്ണവും തയാറാക്കിയ മാസ്‌കുകളുടെ എണ്ണവും)

തിരുവനന്തപുരം - 40 - 2,00,500

കൊല്ലം - 38 - 3,21,651

പത്തനംതിട്ട -15 -54,703

ആലപ്പുഴ - 10 - 1,18,449

കോട്ടയം - 26 - 2,64,380

ഇടുക്കി - 18 - 31,900

എറണാകുളം - 38 - 1,34,662

തൃശ്ശൂർ - 16 - 1,32,296

പാലക്കാട് - 29 - 1,00,084

മലപ്പുറം - 21 - 1,42,670

കോഴിക്കോട് - 10 - 1,99,000

വയനാട് - 10 - 33,949

കണ്ണൂർ - 16 - 59,791

കാസർകോട് - 19 - 58,236.

English Summary: Kudumbasree make 18.5 mask for Covid precaution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com