ADVERTISEMENT

കോട്ടയം ∙ വിദേശത്ത് രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. യുകെ ബർമിങ്ങാമിൽ സ്ഥിരതാമസമായ കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കൽ കുടുംബാംഗമായ ഡോ. അമീറുദ്ദീൻ (73) ആണ് മരിച്ച ഒരാൾ. മൂന്നാഴ്ചയായി കോവിഡ് ബാധിതനായി ചികിത്സയില്‍ ആയിരുന്നു. രണ്ടാഴ്ച മുമ്പാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. ദീർഘകാലത്തെ സേവനത്തിനു ശേഷം എൻഎച്ച്എസിൽനിന്നു വിരമിച്ച അദ്ദേഹം കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിച്ച്‌ വരികയായിരുന്നു.

പരേതനായ ഡോ. മീരാൻ റാവുത്തറുടെ മകനാണ്. കൊല്ലം സ്വദേശിയായ ഡോ. ഹസീനയാണ് ഭാര്യ. മക്കൾ: ഡോ. നെബിൽ, നദീം. ഡോ. സലിം (കാനഡ), ഷംസിയ എന്നിവർ സഹോദരങ്ങളാണ്. അമീറുദ്ദീന്റെ പിതാവിന്റെ പേരിൽ തിരുവനന്തപുരത്തുള്ള ഡോ. മീരാൻ റാവുത്തർ മെമ്മോറിയൽ ചികിത്സകൾക്കായി എത്തുന്ന നൂറുകണക്കിന് രോഗികൾക്കു സൗജന്യ ഭക്ഷണവും താമസ സൗകര്യവും ചികിത്സാസഹായവും നൽകുന്നുണ്ട്.

കൊറോണ ബാധിച്ചു ദുബായിലാണ് രണ്ടാമത്തെയാൾ മരിച്ചത്. തലശേരി ടെമ്പിൾ ഗേറ്റ് സ്വദേശി പ്രദീപ് സാഗർ (41) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ദുബായിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പ്രദീപ് സാഗർ.

English Summary: Coronavirus: Malayali died in UK, Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com