ADVERTISEMENT

ദുബായ് ∙ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ദുബായിൽ മരിച്ചു. കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കൽ ഷാജി സക്കറിയ (51) ആണ് മരിച്ചത്. ദുബായിലെ ജിൻകോ കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായിരുന്ന ഷാജിയെ പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

പുന്നവേലി ഇടത്തിനകം കറിയാച്ചൻ -ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് . ഭാര്യ: മിനി തൃക്കൊടിത്താനം വടക്കനാട്ട് കുടുംബാംഗം. മക്കൾ: ജൂവൽ, നെസ്സിൻ എന്നിവർ സ്‌കൂൾ വിദ്യാർത്ഥികളാണ്. സഹോദരങ്ങൾ: ഷാബു, സോണി (ദുബായ്). നേരത്തെ ദുബായിൽ കോവി‍ഡ് ബാധിച്ച് 3 മലയാളികൾ മരിച്ചിരുന്നു.

തിരുവനന്തപുരം പാർക്ക് റോഡ് കീഴ രാമൻപുത്തൂർ സ്വദേശി സിറിൽ റോയ് (58) മരിച്ചത് കോവിഡ് മൂലമാണെന്ന് ആദ്യം റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ പിന്നീട് അറിയിച്ചു.

English Summary: Covid: Malayali death in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com