കോവിഡ്: കോട്ടയം സ്വദേശി ഡോക്ടര്‍ ഒമാനില്‍ ചികിത്സയിലിരിക്കെ മരിച്ചു
Mail This Article
×
മസ്കത്ത് ∙ ഒമാനില്‍ കോവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രന് നായരാണ് മരിച്ചത്. 76 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് റോയല്‍ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മൂന്നാഴ്ച മുമ്പാണ് ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 40 വര്‍ഷത്തിലേറെയായി ഒമാനില്‍ ആരോഗ്യ രംഗത്ത് സേവനം ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 4.50ഓടെയായിരുന്നു മരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.