ADVERTISEMENT

ലണ്ടൻ∙ സർജിക്കൽ ഗൗണുകൾ ഇല്ലാത്തതിനാൽ ഏപ്രൺ ഉപയോഗിക്കാൻ ബ്രിട്ടനിലെ ആരോഗ്യപ്രവർത്തകർക്ക് നിർദേശം. സുരക്ഷാ വസ്ത്രങ്ങളുടെ കുറവ് കാരണം കോവിഡ് 19 രോഗികളെ ചികിത്സിക്കുന്നവർക്കാണ് ഏപ്രൺ ഉപയോഗിക്കാൻ നിർദേശം നൽകിയത്. സർജിക്കൽ ഗൗണുകൾക്കു കുറവുണ്ടെന്ന് നേരത്തെ ആരോഗ്യവകുപ്പ് മന്ത്രി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞിരുന്നു. വൈകാതെ 55,000 എണ്ണം ഗൗണുകൾ എത്തിച്ചേരുമെന്നും അദ്ദേഹം അറിയിച്ചു.

ഇംഗ്ലണ്ടിലുടനീളമുള്ള ആശുപത്രികളിൽ സർജിക്കൽ ഗൗണുകൾ തീർന്നിരുന്നു. ഇതേത്തുടർന്നാണ് മുഴുനീളത്തിലുള്ള വാട്ടര്‍പ്രൂഫ് സര്‍ജിക്കല്‍ ഗൗണുകള്‍ ധരിക്കണമെന്നുള്ള നിബന്ധന ഒഴിവാക്കിയത്. പകരം പ്ലാസ്റ്റിക് ഏപ്രൺ ഉപയോഗിക്കാമെന്നാണു നിർദേശം. ഒറ്റ തവണ ഉപയോഗിക്കുന്ന ഗൗണുകൾ കുറവായതിനാൽ ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കണമെന്നും ഡോക്ടർമാർക്കും നഴ്സുമാർക്കും നിർദ്ദേശമുണ്ട്.

English Summary: UK Doctors Told To Wear Aprons As Surgical Gowns Run Out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com