ADVERTISEMENT

പാലക്കാട് ∙ ലേ‍ാക്ഡൗണിൽ വീടുകൾക്കുള്ളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുളള അതിക്രമം നേരിടാൻ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച സെല്ലിൽ 25 ദിവസത്തിനുള്ളിൽ ലഭിച്ചത് 120ലധികം പരാതികൾ. പരാതികളിൽ അതതു സ്ഥലത്തെ പെ‍ാലീസ് മുഖേന അതിവേഗത്തിലാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. ഏപ്രിൽ 11ന് വകുപ്പ് ഡ‍യറക്ടർ ടി.വി.അനുപമയുടെ നേതൃത്തിൽ ആരംഭിച്ച സെല്ലിൽ കഴിഞ്ഞ ദിവസം വരെ സ്ത്രീ പീഡനം സംബന്ധിച്ച 96 പരാതികളും കുട്ടികൾക്കെതിരെയുള്ള അക്രമത്തെ കുറിച്ച് 40 പരാതികളുമാണ് വാട്സാപിലും ഫേ‍ാണിലുമായി ലഭിച്ചത്. പരാതിയിൽ ജില്ലാ വനിതാ സംരക്ഷണ ഒ‍ാഫിസർ, ശിശുസംക്ഷണ ഒ‍ാഫിസർ എന്നിവർ പെ‍ാലീസ് സഹായത്തോടെ പ്രാഥമിക അന്വേഷണം നടത്തി തുടർനടപടി ആരംഭിച്ചു.

സംശയരേ‍ാഗം, വീട്ടിൽനിന്ന് ഇറക്കിവിടൽ, മർദ്ദനം, കയ്യേറ്റം എന്നിവയാണ് സത്രീകളുടെ പരാതികളിലെ പ്രധാന വിഷയങ്ങൾ. പേ‍ാക്സേ‍ാ കേ‍സുകൾക്ക് അടിസ്ഥാനമായ പരാതി അടക്കം കുട്ടികളുടെ ഭാഗത്തുനിന്നുയർന്നവ അതീവ ഗൗരവത്തേ‍ാടെയാണ് അധികൃതർ കാണുന്നത്. സ്ത്രീകൾ കൂടുതലും നേരിട്ടാണ് പരാതി നൽകുന്നത്. കുട്ടികളുടെ പ്രശ്നങ്ങങ്ങൾ പെ‍ാതുപ്രവർത്തകരും ചൈൽഡ് ലൈൻകാരും സെല്ലിനെ അറിയിക്കുന്നു. നാട്ടുകാരും ഇത്തരം പരാതികൾ സെല്ലിനെ അറിയിക്കുന്നുണ്ട്.

വാട്സാപ്, എസ്എംഎസ് വഴിയും 24 മണിക്കൂറും സെല്ലിനു പരാതികൾ നൽകാം. പൂർണസമയം വീട്ടിൽ കഴിയുന്നവർക്കു സാധാരണ പേ‍ാലെ പെ‍ാലീസ് സ്റ്റേഷനുകളിലും അനുബന്ധ ഏജൻസികളിലും പരാതിപ്പെടാൻ കഴിയാത്ത സാഹചര്യമാണിപ്പേ‍ാൾ. അതിക്രമത്തിന് ഇരയായവർക്കുമാത്രമല്ല, സംഭവം അറിയുന്ന ആർക്കും വിവരം സെല്ലിനെ അറിയിക്കാം. ദേശീയ തലത്തിൽ വനിതാ കമ്മിഷന് ഈ കാലയളവിൽ 800 പരാതികളാണ് ലഭിച്ചത്.

സാധാരണ സമയങ്ങളിൽ പുറത്തിറങ്ങി പരാതിപ്പെടാൻ സൗകര്യമുണ്ടെങ്കിലും നിലവിൽ അതുനിഷേധിക്കപ്പെട്ടതേ‍ാടെ വീടിനുളളിലാണ് അതിക്രമം. മദ്യപന്മാർ, ഇതര ലഹരിവസ്തുക്കൾ ഉപയേ‍ാഗിക്കുന്നവരും കുടുംബാംഗങ്ങളെ ഉപദ്രവിക്കുന്നു. ചില കേസുകളിൽ പെ‍ാലീസും വകുപ്പ് ജില്ലാ അധികൃതരും വീട്ടിലെത്തി താക്കീത് നൽകുന്നതേ‍ാടെ പ്രശ്നം പരിഹരിക്കാൻ കഴിയുന്നുണ്ട്.

∙ സ്ത്രീകൾക്കുള്ള ഹെൽപ് ലൈൻ (മിത്ര) – 181
∙ 9400080292 എന്ന നമ്പറിൽ എസ്എംഎസ്, വാട്സാപ് വഴി 24 മണിക്കൂറും പരാതി നൽകാം
∙ ചൈൽഡ് ലൈൻ – 1098

English Summary: Crimes against Women and Children during Lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com