ADVERTISEMENT

ന്യൂ ജഴ്സി∙ കോവിഡ്‌ 19 ബാധിച്ച് കല്ലിശേരി മണലേത്ത്‌ പവ്വത്തിൽ പടിക്കൽ പരേതരായ ഏബ്രഹാമിന്റെയും കുഞ്ഞമ്മയുടെയും മകൻ തോമസ്‌ ഏബ്രഹാം (ബേബി- 66) ന്യൂ ജഴ്സിയിൽ മരിച്ചു. പുത്തൻകാവ്‌ കിണറ്റുംകരയിൽ അന്നമ്മയാണ്‌ ഭാര്യ. 1996 മുതൽ ന്യൂ ജഴ്സിയിലെ ബെർഗൻഫീൽഡിലായിരുന്നു താമസം. ഇദ്ദേഹം ന്യൂ ജഴ്സി റിഡ്ജ്ഫീൽഡ്‌ സെന്റ്‌ ജോർജ്‌ ഓർത്തഡോക്സ്‌ ഇടവകയിലെ സജീവ പ്രവർത്തകനാണ്. സംസ്കാരം പിന്നീട്‌ നടക്കുമെന്ന് വികാരി ഫാ: ജോബസൺ കോട്ടപ്പുറത്ത് അറിയിച്ചു.

മക്കൾ: ബ്ലസി തോമസ്‌ (സൗദി അറേബ്യ), ജയ്മി തോമസ്‌ (ന്യൂ ജഴ്സി), ജാനറ്റ്‌ തോമസ്‌ (ന്യൂജഴ്സി). മരുമക്കൾ: മനോജ്‌ മാത്യു (സൗദി അറേബ്യ), സജി കോശി (ന്യൂ ജഴ്സി), ടിറ്റോ തോമസ്‌ വർഗീസ്‌ (ന്യൂ ജഴ്സി). സഹോദരങ്ങൾ: ഏലിയാമ്മ ഏബ്രഹാം (ന്യൂ ജഴ്സി), മറിയാമ്മ ഏബ്രഹാം (അറ്റ്ലാന്റാ), മാത്യു ഏബ്രഹാം (ന്യൂ ജേഴ്സി), അന്നമ്മ ഏബ്രഹാം (ന്യൂ ജഴ്സി), സജി ഏബ്രഹാം വർഗീസ്‌ (ന്യൂ ജഴ്സി).

English Summary: Covid 19: Malayalee dies in New Jersey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com