ADVERTISEMENT

പാലക്കാട്‍∙ വാളയാറിൽ എത്തിയ മലപ്പുറം സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ആ സമയത്ത് അവിടെയുണ്ടായിരുന്ന പൊതുപ്രവർത്തകർ, മാധ്യമ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരോട് 14 ദിവസം ക്വാറന്റീനിൽ പോകണമെന്നു നിർദേശിച്ച് മെഡിക്കൽ ബോർഡ്. കോൺഗ്രസ് എംപിമാരായ വി.കെ.ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ടി.എൻ.പ്രതാപൻ എന്നിവരും എംഎൽഎമാരായ ഷാഫി പറമ്പിൽ, അനിൽ അക്കര എന്നിവരും ഇതോടെ ക്വാറന്റീനിൽ പോകേണ്ടി വന്നേക്കും. വിഷയത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ തർക്കം തുടരുന്നതിനിടെയാണു തീരുമാനം.

50 മാധ്യമ പ്രവർത്തകരും 100 പൊലീസുകാരും നിരീക്ഷണ പട്ടികയിലുണ്ട്. വാളയാറിൽ സമരം നടത്തിയവർ നിരീക്ഷണത്തിൽ കഴിയേണ്ടി വരുമെന്നു മന്ത്രി കെ.കെ. ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ എതിർത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. കേരളത്തിൽനിന്നുമുള്ള യാത്രാപാസ് ഇല്ലാതെ ചെന്നൈയിൽനിന്നു വാളയാറിൽ എത്തിയ മലപ്പുറം സ്വദേശിക്കാണു കോവിഡ് സ്ഥിരീകരിച്ചത്. മേയ് 12ന് പാലക്കാട് കോവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരും അദ്ദേഹം വാളയാർ ചെക്പോസ്റ്റിൽ ഉണ്ടായിരുന്ന സമയത്ത് അവിടെ ഉണ്ടായിരുന്നവരുമാണു ക്വാറന്റീനിൽ പോകേണ്ടത്.

English Summary: Walayar protest: Congress MPs, MLAs should go to quarantine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com