ADVERTISEMENT

കോട്ടയം ∙ കോവിഡിനെതിരായ കേരളത്തിന്റെ പ്രതിരോധം  രാജ്യാന്തര മാധ്യമം ബിബിസിയിൽ തൽസമയം വിശദീകരിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കൊറോണ വൈറസിനെ ചെറുക്കാൻ കേരളം എടുത്ത നടപടികളും പ്രതിരോധപ്രവർത്തനങ്ങളും സംബന്ധിച്ച് ബിബിസി വേൾഡ് ന്യൂസ് അവതാരകയുടെ ചോദ്യങ്ങൾക്ക് മന്ത്രി ശൈലജ മറുപടി നൽകി. തൽസമയ ചർച്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. കേരള മോഡലിന് കയ്യടിയുമായി നിരവധി പേരാണ് ഈ വിഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

കേരളത്തിന്റെ പ്രതിരോധപ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ബിബിസി ഈ ചർച്ചയ്ക്കൊപ്പം നൽകി. ആർദ്രം പദ്ധതിയെ കുറിച്ചും പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു. കോവിഡ് പ്രതിരോധിക്കാന്‍ വൈറസ് സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ തന്നെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വിവിധയിടങ്ങളില്‍ നിന്നും എത്തിയവരെ പരിശോധിച്ചതിനൊപ്പം രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഐസലേറ്റ് ചെയ്തു. രോഗികള്‍ക്കുമേല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൃത്യമായ നിരീക്ഷണം ഏര്‍പ്പെടുത്തി. രോഗ വ്യാപനം തടയാൻ ഇതു സഹായിച്ചുവെന്നും മന്ത്രി വിശദീകരിച്ചു.

പ്രവാസികളുടെയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിവരുന്ന മലയാളികളെയും കുറിച്ചുള്ള ചോദ്യങ്ങൾക്കും മന്ത്രി മറുപടി നൽകി. വിഡിയോ കാണാം. 

English Summary: Minister KK Shylaja explains Kerala Model of tackling Covid 19 in BBC World News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com