ADVERTISEMENT

മൂവാറ്റുപുഴ ∙ ലോക്ഡൗണിൽ ബാല്യകാല സുഹൃത്തിന് അഭയം നൽകിയത് ഇത്രയും വലിയ പാരയാകുമെന്ന് കുടുംബനാഥൻ ഒരിക്കലും കരുതിയിരുന്നില്ല. അഭയം നൽകിയ തന്റെ ഭാര്യയെയും മക്കളെയും കൂട്ടുകാരൻ തട്ടിയെടുത്തു കടന്നെന്ന പരാതിയുമായി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ് ഇദ്ദേഹം. മക്കളെയെങ്കിലും വിട്ടുകിട്ടിയില്ലെങ്കിൽ പൊലീസ് സ്റ്റേഷനിലെത്തി ആത്മഹത്യ ചെയ്യുമെന്നാണ് ഇദ്ദേഹത്തിന്റെ ഭീഷണി.

ലോക്ഡൗൺ പ്രഖ്യാപിച്ച തൊട്ടടുത്ത ദിവസം എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് മൂന്നാറിലേക്കു പോകുന്നതിനായി സ്വകാര്യ വാഹനത്തിൽ മൂവാറ്റുപുഴ വരെ എത്തിയെങ്കിലും തുടർന്ന് വാഹനമൊന്നും കിട്ടാതെ കുടുങ്ങി. മൂന്നാറിലുള്ള ബന്ധുക്കളെ വിളിച്ചു കാര്യങ്ങൾ വിശദീകരിച്ചപ്പോൾ വർഷങ്ങൾക്കു മുൻപ് മൂന്നാറിൽ നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ ഇയാളുടെ ബാല്യകാല സുഹൃത്തിന്റെ വിവരങ്ങൾ ലഭിച്ചു. തുടർന്ന് ഫോൺ നമ്പർ കണ്ടുപിടിച്ചു വിളിച്ചതോടെ സുഹൃത്ത് കാറുമായെത്തി വീട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു.

ലോക്ഡൗൺ ഇളവു പ്രഖ്യാപിക്കുന്നതു വരെയുള്ള ഒന്നര മാസത്തോളം ഇയാൾ സുഹൃത്തിന്റെ വീട്ടിൽ കഴിഞ്ഞു. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടും മൂന്നാറിലേക്കു പോകാൻ സൗകര്യമൊരുക്കിയിട്ടും ഇയാൾ പോകാൻ തയാറായില്ല. ഇതിനിടെ സുഹൃത്തിന്റെ ഭാര്യയുമായി ഇയാൾ അടുപ്പം സ്ഥാപിച്ചിരുന്നു. സുഹൃത്ത് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതോടെ ഇയാൾ മൂന്നാറിലേക്കു മടങ്ങി.

ദിവസങ്ങൾക്കുള്ളിൽ സുഹൃത്തിന്റെ ഭാര്യയെയും രണ്ടു കുട്ടികളെയും ഇയാൾ മൂവാറ്റുപുഴയിലെത്തി കടത്തിക്കൊണ്ടു പോകുകയായിരുന്നത്രെ. ഭാര്യ തെറ്റുകൾ തിരുത്തി വന്നാൽ സ്വീകരിക്കാൻ തയാറാണെന്നും മക്കളെയെങ്കിലും വിട്ടുകിട്ടണമെന്നും ആണ് ഇപ്പോൾ ഭർത്താവിന്റെ ആവശ്യം. മൂന്നാർ സ്വദേശിയോട് അടുത്ത ദിവസം തന്നെ സ്റ്റേഷനിലെത്താൻ കർശന നിർദേശം നൽകിയിരിക്കുകയാണ് പൊലീസ്.

English summary: Man flees with women and children in Muvattupuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com