ADVERTISEMENT

തിരുവനന്തപുരം ∙ ആരോഗ്യവകുപ്പില്‍ 73 ഡോക്ടര്‍മാരടക്കം 2948 പേരെ എൻഎച്ച്എം വഴി താല്‍ക്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇവരെ കോവിഡ് കെയര്‍ സെന്ററുകളിലും കോവി‍ഡ് ആശുപത്രികളിലും നിയോഗിക്കും. ഇതോടെ, കോവിഡ് പ്രതിസന്ധി നേരിടാന്‍ സൃഷ്ടിച്ച താല്‍ക്കാലിക തസ്തികകള്‍ 6700 ആയി.

ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ അഞ്ചുകോടി രൂപ അനുവദിച്ചു. ഭക്ഷണം ആവശ്യമുള്ളവരെ മാത്രം സഹായിക്കാന്‍ സമൂഹ അടുക്കള നിലനിര്‍ത്തും. സംസ്ഥാനത്ത് ബുധനാഴ്ച 24 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 12 പേര്‍ വിദേശത്തുനിന്നും എട്ട് പേർ മഹാരാഷ്ട്രയില്‍ നിന്നും മൂന്നു പേർ തമിഴ്നാട്ടില്‍ നിന്നും വന്നവരാണ്. അഞ്ചുപേര്‍ രോഗമുക്തി നേടി– മുഖ്യമന്ത്രി പറഞ്ഞു.

English Summary: Temporary appointment in Department of Health, says CM pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com