ADVERTISEMENT

കൊച്ചി ∙ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടത്തുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായി പുരോഗമിക്കുന്നതായി അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നൽകി. വെള്ളക്കെട്ട് പ്രശ്നം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ പരിശോധിക്കുന്നതിനായി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സുനില്‍ ജേക്കബ് ജോസാണ് റിപ്പോർട്ട് സമർപ്പിച്ചത്.

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ഒന്നുംരണ്ടും ഘട്ടങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.  ബ്രേക്ക് ത്രൂവിന്റെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന പ്രവർത്തികരൾ ഈ മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. പ്രധാന തോടുകളിലൂടെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനായുള്ള രണ്ടാം ഘട്ടത്തില്‍ 17 പ്രവർത്തികളാണ് പുരോഗമിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

കനത്ത മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ജോലികൾ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദുരന്തനിവാരണ നിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം ജില്ലാ കലക്ടര്‍ക്ക് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു.

English Summary: Operation Breakthrough going good in Kochi says Amicus Curiae to Kerala High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com