ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് 19 കേസുകൾ വർധിച്ചതിനെ തുടർന്ന് മേയ് 31 വരെ സംസ്ഥാനത്ത് വിമാന സർവീസുകൾ പുനരാരംഭിക്കരുതെന്ന് തമിഴ്‌നാട് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച മുതൽ വിമാനങ്ങൾ പുനരാരംഭിക്കുമെങ്കിലും ചെന്നൈയിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ ഈ നീക്കം മാറ്റിവയ്ക്കാൻ തമിഴ്‌നാട് സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് അഭ്യർഥിച്ചു.

കോവിഡ് ആശങ്കകൾ കൂടാതെ ലോക്ഡൗൺ കാരണം ചെന്നൈയിൽ വേണ്ടത്ര പൊതുഗതാഗതം ഇല്ലെന്ന് തമിഴ്‌നാട് പറഞ്ഞു. ചെന്നൈ ഉൾപ്പെടെയുള്ള മെട്രോകളിൽ നിന്നാണ് തുടക്കത്തിൽ വിമാനങ്ങൾ സർവീസ് നടത്തുക. സംസ്ഥാനത്ത് ഇതുവരെ 13,967 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 94 പേർ രോഗം ബാധിച്ച് മരിച്ചു.

English Summary: Don't Begin Flights Till May 31: Tamil Nadu To Centre Over Virus Spurt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com