ADVERTISEMENT

തിരുവനന്തപുരം∙ ആഭ്യന്തര വിമാനങ്ങളിലെത്തുന്നവർക്ക് വീട്ടിൽ രണ്ടാഴ്ച ക്വാറന്റീനെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് റെഡ്സോണുകളിൽ നിന്നെത്തുന്നവരുടെ പരിശോധനയും കൂട്ടും. കേരളം രക്ഷപ്പെടാന്‍ ശക്തമായ ക്വാറന്റീന്‍ വേണം. വരുന്ന ആളുകളിൽ നിന്ന് രോഗവ്യാപനം തടയുക എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. രോഗികളുടെ എണ്ണം കൂടിയാൽ പിടിച്ചുനിൽക്കാൻ സാധിക്കാത്ത അവസ്ഥ വരും. ഇന്നലെ മരിച്ചയാളുടെ ഒപ്പം വന്നവർ നിരീക്ഷണത്തിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

English Summary: Two week Quarantine for Domestic Flight travelers: Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com