ADVERTISEMENT

തിരുവനന്തപുരം ∙ ബവ്റിജസ് കോർപ്പറേഷന്റെ വെർച്വൽ ക്യൂ ആപ്പ് പ്ലേ സ്റ്റോർ അനുമതിക്കായി സമർപ്പിച്ചു. ഗൂഗിളിന്റെ അനുമതി ലഭിക്കാൻ സാധാരണനിലയിൽ ഒരാഴ്ച വരെ എടുക്കാറുണ്ടെങ്കിലും സർക്കാർ സ്ഥാപനമായതിനാൽ വേഗം അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബവ്കോ. മദ്യവിതരണം പുനരാരംഭിക്കാനുള്ള തീയതിയെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് അധികൃതർ പറയുന്നതെങ്കിലും തിങ്കളാഴ്ചയോടെ ആപ് ജനത്തിന് ഉപയോഗിക്കാൻ കഴിയുമെന്നാണ് ലഭിക്കുന്ന സൂചന.

ആപ്പിന്റെ സെർവർ അടക്കം എല്ലാ ചെലവുകളും വഹിക്കുന്നത് ബവ്റിജസ് കോർപറേഷനാണെന്ന് സ്റ്റാർട്ട്അപ് മിഷൻ അധികൃതർ പറഞ്ഞു. 50 പൈസ വീതം  ബാറുകളിലെ ഒരു ടോക്കണിന് ബവ്റിജസ് കോർപ്പറേഷൻ സർവീസ് ചാർജ് ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മൊബൈൽ ആപ് ലഭ്യമാക്കും. ആപ്പിളിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ല. ഇതിനു പുറമേ സാധാരണ ഫോണുകളിൽനിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. പേരും ഫോൺ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിൻകോഡ്, ലൊക്കേഷൻ എന്നിവയിലേതെങ്കിലും) നൽകി ക്യൂവിൽ ബുക്ക് ചെയ്യാം.

വ്യക്തിവിവരങ്ങൾ ചോദിക്കില്ല. ആപ്പിലൂടെ മദ്യത്തിന്റെ ബ്രാൻഡ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കാനാകില്ല. ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കൺ നമ്പർ അതിൽ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തിൽ ഹാജരാക്കണം. അവിടെയെത്തി ബ്രാൻഡ് തിരഞ്ഞെടുത്ത് പണം അടയ്ക്കാം.

English Summary : BEVCO appeals google playstore permission for BEV Q app

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com