ADVERTISEMENT

ന്യൂഡൽഹി∙ രാജ്യം കൊറോണ ഭീതിയിൽ അമരുന്നതിനിടെ ചരക്കുസേവന നികുതി(ജിഎസ്ടി)ക്കു മുകളിൽ സെസ് ചുമത്താൻ കേന്ദ്രം. പ്രളയത്തിന്റെ സമയത്ത് കേരളം ജിഎസ്ടിക്കു ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് അത്യാഹിത സെസ് ചുമത്താന്‍ കേന്ദ്രം നീക്കം നടത്തുന്നതെന്ന് ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു. അഞ്ചു ശതമാനത്തിനു മുകളിൽ ജിഎസ്ടിയുള്ളവയ്ക്കായിരിക്കും സെസ് ഏർപ്പെടുത്തുകയെന്ന് ധനകാര്യ മന്ത്രാലയത്തോടടുത്ത വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ വ്യാവസായിക മേഖലയുൾപ്പടെയുള്ളവ പ്രതിസന്ധിയിൽ ആയിരിക്കവേ ഇത്തരമൊരു നീക്കം പ്രശ്നം രൂക്ഷമാക്കുമെന്ന് ചില സംസ്ഥാനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ജിഎസ്ടി കൗൺസിൽ‍ യോഗത്തിൽ ഇക്കാര്യം ചർച്ചയായേക്കുമെന്നാണു വിലയിരുത്തൽ.

English Summary: Calamity cess on GST: plan on Govt table to tide over Covid crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com