ADVERTISEMENT

ബെംഗളൂരു∙ കോവിഡിന്റെ പശ്ചാത്തലത്തിൽ ഏകാന്തവാസത്തിലേക്കു മാറിയ ഗഗൻയാന്‍ ദൗത്യത്തിനുള്ള പൈലറ്റുമാർ പരിശീലനം പുനരാരംഭിച്ചു. മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിനായി (ഗഗൻയാൻ) 4 വ്യോമസേന പൈലറ്റുമാരാണ് റഷ്യയിൽ പരിശീലനം നടത്തുന്നത്. രോഗലക്ഷണങ്ങളില്ലായിരുന്നെങ്കിലും മുൻകരുതലിന്റെ ഭാഗമായാണു ഇവർ സ്വയം ക്വാറന്റീനിൽ പ്രവേശിച്ചത്.

മോസ്കോയിൽ റഷ്യൻ ബഹിരാകാശ കേന്ദ്രമായ റോസ്കോസ്മോസിനു കീഴിൽ ഫെബ്രുവരിയിലാണു പരിശീലനം ആരംഭിച്ചത്. ഇവിടെ 9 ജീവനക്കാർക്കു രോഗം ബാധിച്ചിരുന്നു. ഇതേത്തുടർന്നാണ് പൈലറ്റുമാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചത്. ഒരു വർഷമാണു റഷ്യയിലെ പരിശീലനം. 10,000 കോടി രൂപ ചെലവുള്ള ഗഗൻയാൻ ദൗത്യം 2022ലേക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യൻ സഞ്ചാരികൾ 7 ദിവസം വരെ ബഹിരാകാശത്തു തങ്ങും.

ബഹിരാകാശ ദൗത്യങ്ങളിലുള്ള അനുഭവസമ്പത്തു പരിഗണിച്ചാണു റഷ്യയുടെ സഹകരണം തേടിയിരുന്നത്. ഗഗൻയാൻ യാഥാർഥ്യമായാൽ യുഎസ്, റഷ്യ, ചൈന എന്നിവയ്ക്കു ശേഷം ഈ ലക്ഷ്യം കൈവരിക്കുന്ന രാജ്യമാകും ഇന്ത്യ.

English Summary: Four Indian cosmonauts resume training in Russia for Gaganyaan mission  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com