ADVERTISEMENT

ന്യൂഡൽഹി ∙ അതിഥി തൊഴിലാളികൾ രാജ്യത്തിന്റെ സമ്പത്തെന്ന് കോൺഗ്രസ്‌ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. കോവിഡ് ലോക്ഡൗണിനെ തുടർന്നു പലായനം നടത്തുന്ന കുടിയേറ്റ തൊഴിലാളികളുമായി രാഹുല്‍ നടത്തിയ സംഭാഷണത്തിന്‍റെ പൂര്‍ണരൂപം കോൺഗ്രസ്‌ പുറത്തു വിട്ടു. അംബാലയില്‍ നിന്നും ഝാന്‍സിയിലേക്ക് നടന്നുപോയ തൊഴിലാളികളോടു ഡല്‍ഹി സുഖ്ദേവ് വിഹാറില്‍ രാഹുല്‍ സംവദിക്കുന്നതാണ് വിഡിയോയിൽ. 

പെട്ടെന്നുള്ള ലോക്ഡൗൺ പ്രഖ്യാപിച്ചാൽ പാവങ്ങളായ ഞങ്ങൾ എന്തു ചെയ്യുമെന്ന് തൊഴിലാളികൾ രാഹുലിനോട് ചോദിച്ചു. സർക്കാരിന് പാവങ്ങളെക്കുറിച്ച് ചിന്തയില്ല എന്നും അവർ പറഞ്ഞു. സാധ്യമായ സഹായങ്ങൾ ഉറപ്പു നൽകിയ രാഹുൽ ഒരു മണിക്കൂര്‍ തൊഴിലാളികളോടൊപ്പം സമയം ചെലവഴിച്ചു. ശേഷം കോണ്‍ഗ്രസ് ഒരുക്കിയ വാഹനങ്ങളിലാണു തൊഴിലാളികളെ സ്വദേശത്തെത്തിച്ചത്.

English Summary: Rahul Gandhi to share migrant labourers' 'incredible story of grit, determination and survival' on his YouTube channel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com