ADVERTISEMENT

അഹമ്മദാബാദ്∙ ഭക്ഷണവും വെള്ളവും കഴിക്കാതെ 76 വർഷം ജീവിച്ചെന്ന് അവകാശപ്പെട്ട പ്രഹ്ളാദ് ജാനി അഥവാ ചുൻരിവാല മാതാജി അന്തരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിൽ പുലർച്ചെയാണ് അന്ത്യം. 90 വയസ്സായിരുന്നു.

എഴുപത്തിയാറു വർഷത്തോളം ആഹാരമോ വെള്ളമോ കഴിക്കാതെ ജീവിച്ചിരുന്നതായി ജാനി അവകാശപ്പെട്ടിരുന്നു. ഇതേത്തുടർന്ന് 2003ലും 2010ലും ശാസ്ത്രജ്ഞർ പരിശോധന നടത്തുകയും ചെയ്തു. ബനാസ്കന്ദയിലെ അംബാജി ക്ഷേത്രത്തിനു സമീപമുള്ള ഗുഹാക്ഷേത്രത്തിലേക്കാണ് ഇദ്ദേഹത്തിന്റെ മൃതശരീരമെത്തിച്ചത്.

ജന്മദേശത്ത് കുറച്ചുദിവസം കഴിയണമെന്ന ആഗ്രഹം അറിയിച്ചതിനെ തുടർന്ന് മാതാജി ജന്മദേശമായ ഛരദയിലേക്ക് പോയിരുന്നു. ഭക്തർക്ക് ആശ്രമത്തിലെത്തി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി രണ്ടു ദിവസം മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. വ്യാഴാഴ്ച സമാധിയടക്കുമെന്നും അദ്ദേഹത്തിന്റെ ശിഷ്യർ പറഞ്ഞു.

ജാനി പതിന്നാലാം വയസ്സിൽ ആഹാരവും വെള്ളവും ഉപേക്ഷിച്ചതാണെന്ന് അനുയായികൾ പറയുന്നു. വളരെ ചെറുപ്പത്തിൽതന്നെ ഇദ്ദേഹം വീടുവിട്ടിറങ്ങിയിരുന്നു. അംബ ദേവിയുടെ അടുത്ത വിശ്വാസിയെന്ന നിലയിൽ സ്ത്രീകളെപ്പോലെ ചുവന്ന സാരിയാണ് ഇദ്ദേഹം ധരിച്ചിരുന്നത്. അതാണ് ചുന്നരിവാല മാതാജിയെന്ന് ഇദ്ദേഹം അറിയപ്പെടാൻ കാരണം.

English Summary: Mystic Who Claimed To Have Survived Without Food, Water For 76 Years Dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com