ADVERTISEMENT

അഞ്ചൽ∙ ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള മൂർഖൻ തന്നെയാണെന്ന് സ്ഥിരീകരണം. പാമ്പിന്റെ വിഷപ്പല്ലും മാംസാവശിഷ്ടവും ശേഖരിച്ചു. ഉഗ്രവിഷമുള്ള മൂർഖൻ തന്നെയാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. പാമ്പിനെ കുഴിച്ചിട്ട് ദിവസങ്ങളായതിനാൽ മാംസം ജീർണിച്ചനിലയിലാണ്. ലഭിച്ച വസ്തുക്കൾ ശക്തമായ തെളിവാണെന്ന് അന്വേഷണസംഘം വിലയിരുത്തി.

ഇന്നു രാവിലെ പാമ്പിന്റെ ജഡം പുറത്തെടുത്ത് പരിശോധന നടത്തിയിരുന്നു. പാമ്പിന്റെ ഡിഎൻഎ അടക്കം പരിശോധിക്കുന്നതിനാണു നീക്കം. പൊലീസ്, ഫൊറൻസിക്, മൃഗസംരക്ഷണം, വനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ. വന്യജീവി സംരക്ഷണ നിയമപ്രകാരം സൂരജിനും സുരേഷിനുമെതിരെ കേസെടുത്തിട്ടുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com