ADVERTISEMENT

കൊല്ലം∙ കോവിഡ് കാലത്തിന് മുൻപൊന്നും അമ്മയെ പിരിഞ്ഞിരുന്ന ശീലം കുഞ്ഞുധ്രുവിനില്ല. മാർച്ച് രണ്ടിന് പാമ്പുകടിയേറ്റ് ഉത്ര ആശുപത്രിയിലായതോടെ കുഞ്ഞിനെ സൂരജിന്റെ വീട്ടിലാക്കി.

കുട്ടികൾക്ക് യാത്രാവിലക്കുള്ളതിനാൽ കുഞ്ഞിനെ കണ്ടതുമില്ല. ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി മടങ്ങുമ്പോഴാണ് സൂരജിന്റെ വീട്ടിലെത്തി മകനെ കണ്ടത്. നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ കാറിൽനിന്ന് ഉത്ര ഇറങ്ങിയില്ല. ആഴ്ചയിൽ രണ്ടുതവണ മുറിവിൽ മരുന്നു വയ്ക്കാൻ പോകുമ്പോഴും ധ്രുവിനെ കണ്ടു.

പാമ്പുകടിയേൽക്കുന്നതിന് മുൻപ് മാസത്തിൽ രണ്ട് പ്രാവശ്യമെങ്കിലും ഉത്ര കുഞ്ഞുമായി സ്വന്തം വീട്ടിൽ നിന്നിരുന്നു. രണ്ടുമൂന്നു ദിവസത്തിനുശേഷം സൂരജെത്തി കൂട്ടിക്കൊണ്ട് പോവുകയും ചെയ്യും. മരണദിവസം ധ്രുവുമൊന്നിച്ചാണ് ഉത്ര കിടന്ന് ഉറങ്ങിയതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com