ഏതു പ്രായക്കാരിലാണ് കോവിഡ് രൂക്ഷം? കൂടുതൽ അപകടം പുരുഷന്മാർക്കോ?

kerala-covid-cases
ചിത്രം: മലയാള മനോരമ
SHARE

കേരളത്തിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1000 കടന്നു. മേയ് 27ന് 40 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് എണ്ണം 1003ൽ എത്തിയത്. മേയ് 27 വരെയുള്ള കണക്ക് പ്രകാരം 370ഓളം കേസുകള്‍ മാത്രമാണ് കേരളത്തിൽ സമ്പർക്കത്തിലൂടെയുള്ളത്, ബാക്കിയെല്ലാം വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുമാണ്.

2020 ജനുവരി 30 മുതൽ മേയ് 27 വരെ ഓരോ ദിവസവും കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതെങ്ങനെ? കേരളം എങ്ങനെയാണ് കോവിഡിനോട് പോരാടി രോഗം ഭേദമായവരുടെ എണ്ണം വർധിപ്പിക്കുന്നത്? കേരളം അയയ്ക്കുന്ന സാംപിളുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടോ? കേരളത്തിൽ എപ്രകാരമാണ് കോവിഡ് പടരുന്നത്? വിശദമാക്കുന്ന ഗ്രാഫിക്‌സ് ചുവടെ.

മേയ് 27 വരെ 445 പേർക്കാണ് കേരളത്തിൽ കോവിഡ് ബാധിച്ചത്. 552 പേർക്ക് ഭേദമായി. ആറു പേർ മരിച്ചു. ഏപ്രിൽ 11ന് പരിയാരം മെഡി. കോളജിൽ അന്തരിച്ച മാഹി സ്വദേശിയെ കേരളം കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല, എന്നാൽ കേന്ദ്രം ഉൾപ്പെടുത്തിയിരിക്കുന്നത് കേരളത്തിന്റെ കണക്കിലാണ്.

ലോകത്ത് കോവിഡ് രോഗികളിൽ ഏറ്റവുമധികം പുരുഷന്മാരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ  കണക്കുകൾ. കേരളത്തിലും സമാന സാഹചര്യമാണ്. മേയ് 26 വരെയുള്ള കണക്ക് പ്രകാരം ആകെ രോഗികളിൽ 75.91 ശതമാനവും പുരുഷന്മാരാണ്. 24.09% സ്ത്രീകളും.

ഇന്ത്യയില്‍ 21–40 വയസ്സിനിടയിലുള്ളവരെയാണ് കോവഡ് പ്രധാനമായും ബാധിച്ചതെന്ന് ഏപ്രില്‍ അവസാനം റിപ്പോർട്ടുണ്ടായിരുന്നു. നിലവിലെ കണക്കനുസരിച്ച് കേരളത്തിൽ 30–39 പ്രായത്തിനിടയ്ക്കുള്ള പുരുഷന്മാരെയാണ് കോവിഡ് ഏറ്റവുമധികം ബാധിച്ചത്. സ്ത്രീകളിലാകട്ടെ 20–29 പ്രായത്തിനിടയിലുള്ളവരാണ് കോവിഡ് ബാധിതരിലേറെയും.

3.51 കോടിയാണ് നിലവിൽ കേരളത്തിലെ ജനസംഖ്യ. 10 ലക്ഷം പേരെയെടുത്താൽ അതിൽ 28 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണു കണക്ക്. ഇതുവരെ ആകെ രോഗം ബാധിച്ച 1004 പേരെയെടുത്താൽ അതിൽ 44.32% പേർക്ക് ഇപ്പോഴും രോഗമുണ്ട്. അതായത് രോഗം ബാധിച്ച 100ൽ 44 പേർ ഇപ്പോഴും രോഗബാധിതരാണ്. 

കേരളത്തിൽ കോവിഡ് ഭേദമാകുന്നതിന്റെ നിരക്ക് 54.98 ശതമാനമാണ്. രോഗം ബാധിച്ച ഓരോ 100 പേരിൽ 56 പേരും നിലവിൽ രോഗമുക്തരാണെന്നു ചുരുക്കം.

0.60 ശതമാനമാണ് കേരളത്തിലെ കോവിഡ് ബാധിച്ചുള്ള മരണനിരക്ക്.

മേയ് 27 വരെയുള്ള കണക്ക് പ്രകാരം കേരളത്തിലെ 10 ലക്ഷം ജനങ്ങളില്‍ 1676 എന്ന കണക്കിന് സാംപിൾ പരിശോധന നടത്തുന്നുണ്ട്.

English Summary: Kerala Cross 100 Covid19 Patients; Graphics Explantion, Statistics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ