ADVERTISEMENT

കണ്ണൂര്‍∙ ധര്‍മടത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കണ്ടെയ്ന്‍‍മെന്റ് സോണ്‍ ആയ ധര്‍മടം പഞ്ചായത്ത് പൂർ‌ണമായും അടച്ചു. ആളുകളെ വീടുകളില്‍നിന്നു പുറത്തിറങ്ങാന്‍ അനുവദിക്കില്ല. അവശ്യസാധനങ്ങള്‍ക്ക് കോൾ സെന്ററുമായി ബന്ധപ്പെടണം. കണ്ണൂരിൽ ഞായറാഴ്ച ഏഴുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഞായറാഴ്ചയും വലിയ വര്‍ധനയാണ്. 61 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട്-12, കാസര്‍കോട്-10, കണ്ണൂര്‍-7, ആലപ്പുഴ-6, കൊല്ലം-6, തിരുവനന്തപുരം-4, പത്തനംതിട്ട-4, തൃശൂര്‍-3, മലപ്പുറം-3, വയനാട്-3, കോഴിക്കോട്-2, എറണാകുളം-1 എന്നിങ്ങനെയാണ് കണക്ക്. 

ഇതില്‍ 20 പേര്‍ വിദേശത്തുനിന്നാണ്. 37 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. പാലക്കാട്, കൊല്ലം ജില്ലകളിലെ രണ്ടുപേര്‍വീതം സമ്പര്‍ക്കം വഴി രോഗബാധിതരായി. 

English Summary : Triple lockdown imposed in Dharmadam Panchayath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com