ADVERTISEMENT

ന്യൂഡൽഹി∙ അതിഥി തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ശ്രമിക് സ്പെഷ്യൽ ട്രെയിനുകളെ ‘കൊറോണ എക്സ്പ്രസ്’ എന്നു വിശേഷിപ്പിച്ച ബംഗാൾ മുഖ്യന്ത്രി മമത ബാനർജിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘കൊറോണ എക്സ്പ്രസ്’ തൃണമൂൽ കോണ്‍ഗ്രസിന്റെ ‘എക്സിറ്റ് എക്സ്പ്രസ്’ ആയി മാറുമെന്ന് അമിത് ഷാ പറഞ്ഞു. ഓൺലൈനിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘നിങ്ങൾ നൽകിയ ‘കൊറോണ എക്സ്പ്രസ്’ എന്ന പേര് നിങ്ങളുടെ എക്സിറ്റ് എക്സ്പ്രസ് ആയി മാറും. അതിഥി തൊഴിലാളികളുടെ മുറിവുകളിൽ നിങ്ങൾ ഉപ്പ് തേച്ചു. അവരത് മറക്കില്ല’- അദ്ദേഹം പറഞ്ഞു. 

കൊറോണ വൈറസ് കേസുകൾ വർധിക്കുന്നതിനിടെ അതിഥി തൊഴിലാളികൾക്കായി പ്രത്യേക ട്രെയിനുകൾ ഓടിച്ചതിനെ മമത ബാനർജി വിമർശിച്ചിരുന്നു. ‘ശ്രമിക് ട്രെയിനുകളിൽ സാമൂഹിക അകലം ഇല്ല. ഭക്ഷണമില്ല. വെള്ളമില്ല, ഒന്നുമില്ല. അവർ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത്? അവർ ശ്രമിക് ട്രെയിനുകൾ ഓടിക്കുകയാണോ അതോ കൊറോണ എക്സ്പ്രസ് ഓടിക്കാൻ ശ്രമിക്കുകയാണോ?’ മമത ചോദിച്ചു.

English Summary: Amit Shah Attacks Mamata Banerjee Over 'Corona Express' Remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com