ADVERTISEMENT

റിയോ ഡി ജനീറോ∙ ആരോഗ്യ പ്രതിസന്ധിയുടെ വ്യാപ്തി മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിനു പിന്നാലെ കോവിഡ് മരണസംഖ്യ പ്രസിദ്ധീകരിക്കുന്നത് ബ്രസീൽ പുനരാരംഭിച്ചു. പ്രസിഡന്റ് ജെയർ ബോൾസോനാരോ പുതിയ കോവിഡ് മരണസംഖ്യ പ്രസിദ്ധീകരിക്കുന്നത് വെള്ളിയാഴ്ച നിർത്തിയിരുന്നു. ഒരു പുതിയ രീതിശാസ്ത്രമാണ് സ്വീകരിക്കുന്നതെന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയ മരണങ്ങളുടെ എണ്ണം ദൈനംദിന ബുള്ളറ്റിനിൽ മാത്രമേ റിപ്പോർട്ട് ചെയ്യൂവെന്നും പറഞ്ഞു. സുപ്രീം കോടതി ജസ്റ്റിസ് അലക്സാണ്ടർ ഡി മൊറേസ് ഇതിനെ വിമർശിക്കുകയും സർക്കാർ പഴയ രീതിയിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ചൊവ്വാഴ്ച 1,272 മരിച്ചു. ആകെ 38,406 പേരാണ് രോഗം ബാധിച്ച് മരിച്ചത്. യുഎസും ബ്രിട്ടനും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ബ്രസീലിലാണ്. സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 739,503 ആയി ഉയർന്നു. യുഎസ് കഴിഞ്ഞാൽ ലോകത്തില്‍ ഏറ്റവും കൂടുതൽ രോഗികളുള്ളതും ബ്രസീലിലാണ്.

വൈറസിനെ ‘ചെറിയ പനി’ യുമായി താരതമ്യപ്പെടുത്തിയ ബോൾസോനാരോ, പകർച്ചവ്യാധിയോടുള്ള സമവായ പ്രതികരണത്തിനെതിരെയും ആഞ്ഞടിച്ചിരുന്നു. വീട്ടിൽ തന്നെ തുടരാനുള്ള നടപടികൾ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യയശാസ്ത്രപരമായ പക്ഷപാതത്തെച്ചൊല്ലി ലോകാരോഗ്യ സംഘടനയിൽ നിന്ന് പുറത്തുപോകുമെന്ന് അദ്ദേഹം വെള്ളിയാഴ്ച ഭീഷണിപ്പെടുത്തി.

English Summary: Brazil Resumes Publishing Virus Death Count

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com