ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ മറികടക്കാൻ കമ്പനികളെ സഹായിക്കുന്ന ‘റിട്ടേൺ റ്റു വർക്ക് ഡിജിറ്റൽ സൊല്യൂഷൻസ് ഫോർ എന്റർപ്രൈസസ്’ എന്ന പുതിയ സേവനവുമായി ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി ഗ്ലോബൽ.

ആരോഗ്യ മേഖലയിലും അവശ്യ വ്യാപാര മേഖലയിലുമുള്ള മികച്ച സമ്പ്രദായങ്ങൾ സമന്വയിപ്പിക്കുന്ന ഈ സൊല്യൂഷൻ, ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്നതും  പ്രതിസന്ധി ഘട്ടങ്ങളിലുടനീളം ബിസിനസ്സ് തുടർച്ച വാഗ്ദാനം ചെയ്യുന്നതുമാണെന്ന് കമ്പനി അധികൃതർ പറഞ്ഞു. യുഎസ്ടി ഗ്ലോബൽ പ്രത്യേകമായി രൂപകൽപന ചെയ്തെടുത്ത ഈ മോഡുലാർ സമീപനം ജീവനക്കാരെ ഓഫീസുകളിൽ തിരികെയെത്തിക്കാൻ പര്യാപ്തമായതും, ബിസിനസ്സ് തുടർച്ച നിലനിർത്തുന്നതും, ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതുമാണ്.

ഓഫിസിന്റെ പ്രവർത്തനത്തിനുള്ള ഒരു റോഡ് മാപ്പ് രൂപപ്പെടുത്താൻ ഇത് കമ്പനികളെ സഹായിക്കുന്നു. ജീവനക്കാർ ഓഫിസിൽ മടങ്ങിയെത്തേണ്ടതിന്റെ ആവശ്യകത, അപകടസാധ്യത എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. വിവിധ ഗ്രൂപ്പുകൾക്ക് മുൻഗണനാ ക്രമം നിശ്ചയിക്കാൻ ഇതു മൂലം സാധിക്കുന്നു. ജീവനക്കാരുടെ മടങ്ങി വരവിനു ശേഷമുള്ള അന്തരീക്ഷം തുടർച്ചയായി നിരീക്ഷിക്കാനും ഇത് സഹായകമാണ്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: https://go.ust-global.com/return-to-work.

English Summary: UST Global Offers digital services to help companies return to work

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com