ADVERTISEMENT

ന്യൂഡൽഹി ∙ എടിഎമ്മുകളിൽനിന്ന് 5000 രൂപയ്ക്കു മുകളിൽ പണം പിൻവലിച്ചാൽ ഫീസ് ഈടാക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സമിതി. വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിലാണു ഇക്കാര്യം പുറത്തുവന്നത്. ഓരോ തവണയും 5000 രൂപയ്ക്കു മുകളിൽ പിൻവലിക്കുമ്പോൾ ഫീസ് ഈടാക്കണമെന്നാണ് ആവശ്യം.

എടിഎം വഴി ഉയർന്ന തുക പിൻവലിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതിനാണു നടപടി. 5000 രൂപയ്ക്കു താഴെയുള്ള ഇടപാടുകൾ സൗജന്യമായിരിക്കും. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടിവ് വി.ജി.കണ്ണൻ അധ്യക്ഷനായ സമിതി 2019 ഒക്ടോബർ 22നാണ് റിപ്പോർട്ട് ആർബിഐയ്ക്കു നൽകിയത്. ഇതിലെ വിവരങ്ങള്‍‌ പുറത്തുവന്നിട്ടില്ല.

English Summary: RBI committee on ATMs mooted charging customers for withdrawals above ₹5,000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com