ADVERTISEMENT

തിരുവനന്തപുരം ∙ വിദേശത്തു നിന്നു വന്ന 78 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന 26 പേരും ഉൾപ്പെടെ 121 പേർക്ക് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 8 പേർക്കു സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 24നു മരിച്ച തമിഴ്നാട് സ്വദേശിക്ക് കോവിഡ് ബാധിച്ചിരുന്നതായി കണ്ടെത്തി.

കോട്ടയം

ജില്ലയില്‍ ലഭിച്ച 325 കോവിഡ് സാംപിള്‍ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്. ജൂണ്‍ ഒന്നിനുശേഷം പുതിയതായി ആര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത ആദ്യ ദിവസമാണിത്. കോവിഡ് ബാധിച്ച് കോട്ടയം ജില്ലയില്‍ ചികിത്സയിലായിരുന്ന എട്ടു പേര്‍ കൂടി രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 104 ആയി.

രോഗമുക്തരായവര്‍ ഉള്‍പ്പെടെ ഇതുവരെ 216 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ഏറ്റവുമധികം പേരുടെ പരിശോധനാഫലം പോസിറ്റീവായതും ഈ മാസമാണ്. ജൂണില്‍ ഇതുവരെ 173 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ പ്രതിദിന ശരാശരി 6.4 ആണ്. മേയ്-23, ഏപ്രില്‍-17, മാര്‍ച്ച്-3 എന്നിങ്ങനെയാണ് മുന്‍ മാസങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

കോട്ടയത്ത് രോഗമുക്തരായവര്‍

1. അബുദാബിയില്‍നിന്നെത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശി(59).

2. ചെന്നൈയില്‍നിന്നെത്തി ജൂണ്‍ 14ന് രോഗം സ്ഥിരീകരിച്ച മുണ്ടക്കയം സ്വദേശി(23).

3. മുംബൈയില്‍നിന്നെത്തി ജൂണ്‍ 14ന് രോഗം സ്ഥിരീകരിച്ച ടിവിപുരം സ്വദേശി(33).

4. സൗദി അറേബ്യയില്‍നിന്നെത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച ഗര്‍ഭിണിയായ ആര്‍പ്പൂക്കര സ്വദേശിനി(28).

5. അബുദാബിയില്‍നിന്നെത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച മാലം സ്വദേശി(55).

6. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ജൂണ്‍ 15ന് സ്ഥിരീകരിച്ച കോരുത്തോട് സ്വദേശി(61).

7. മുംബൈയില്‍നിന്നെത്തി ജൂണ്‍ 18ന് രോഗം സ്ഥിരീകരിച്ച ചിറക്കടവ് സ്വദേശി(53).

8. സൗദി അറേബ്യയില്‍നിന്നെത്തി ജൂണ്‍ 18ന് രോഗം സ്ഥിരീകരിച്ച നീണ്ടൂര്‍ സ്വദേശി(33) 

കോഴിക്കോട്

ജില്ലയിൽ 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 8 പേർക്ക് രോഗമുക്തി. രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ വിദേശത്തു നിന്നും ഒരാൾ കർണാടകയിൽ നിന്നും തിരിച്ചെത്തിയവരാണ്.

പത്തനംതിട്ട

 ജില്ലയില്‍ തിങ്കളാഴ്ച 13 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

1 )ജൂണ്‍ 12ന് ഖത്തറില്‍ നിന്നും എത്തിയ കൊടുമണ്‍, അങ്ങാടിക്കല്‍ സൗത്ത് സ്വദേശി(53).

2) ജൂണ്‍ 17ന് അബുദാബിയില്‍ നിന്നും എത്തിയ കോന്നി, പ്രമാടം സ്വദേശി( 27) .

3) ജൂണ്‍15ന് ഡല്‍ഹിയില്‍ നിന്നും എത്തിയ തേക്കുതോട് സ്വദേശിനി(29)  

4) ജൂണ്‍15 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ പ്രമാടം, ഇളക്കൊളളൂര്‍ സ്വദേശിനി(28) 

5) ജൂണ്‍13 ന് കുവൈത്തില്‍ നിന്നും എത്തിയ മല്ലപ്പുഴശേരി, ആറന്മുള സ്വദേശിയായ 28 വയസുകാരന്‍

6) ജൂണ്‍ 15 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശിനി(25)

7) ജൂണ്‍ 23 ന് ഷാര്‍ജയില്‍ നിന്നും എത്തിയ പന്തളം-തെക്കേക്കര സ്വദേശി(51) 

8) ജൂണ്‍ നാലിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (21)

9) ജൂണ്‍ 26 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനി (46) 

10) ജൂണ്‍ 24 ന് മസ്‌ക്കത്തില്‍ നിന്നും എത്തിയ പെരിങ്ങര സ്വദേശി(28)

11) ജൂണ്‍ 24 ന് ഖത്തറില്‍ നിന്നും എത്തിയ കൊടുമണ്‍, അങ്ങാടിക്കല്‍ നോര്‍ത്ത് സ്വദേശി(44)

12) ജൂണ്‍ 20 ന് സൗദിയില്‍ നിന്നും എത്തിയ ചെറുകോല്‍, വയലാത്തല സ്വദേശിനി(32)

13) കുവൈത്തില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശി(44) 

ജില്ലയില്‍ ഇതുവരെ ആകെ 289 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് ജില്ലയില്‍ ഒരാള്‍ മരിച്ചു. ആകെ രോഗമുക്തരായവരുടെ എണ്ണം 104 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ 184 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 176 പേര്‍ ജില്ലയിലും, എട്ടു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ ആലപ്പുഴ ജില്ലയില്‍ നിന്നുളള ഒരാള്‍ പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്.

ആകെ 5686 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 137 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1411 പേര്‍ താമസിക്കുന്നുണ്ട്. ഇതുവരെ 14767 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. സാംപിളുകളില്‍ 284 എണ്ണം പോസിറ്റീവായും 12997 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചു. 1034 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്.

എറണാകുളം

ആരോഗ്യ പ്രവർത്തകയും ഭർത്താവും ഉൾപ്പെടെ 5 പേർ കൂടി ജില്ലയിൽ കോവിഡ് പോസിറ്റീവായി. 3 പേർക്ക് സമ്പർക്കത്തിലൂടെയാണു രോഗം. 

ആലപ്പുഴ 

ജില്ലയിൽ 5 പേർക്ക് രോഗം സ്ഥിരീകരിച്ചു. നാലു പേർ വിദേശത്തുനിന്നും ഒരാൾ ഡൽഹിയിൽ നിന്നും എത്തിയതാണ്.           

1.കുവൈത്തിൽ നിന്നും 18ന് കൊച്ചിയിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന കായംകുളം സ്വദേശിയായ യുവാവ്.        

2. ദുബായിൽ നിന്നും 25ന് കൊച്ചിയിലെത്തി അവിടെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന വള്ളികുന്നം സ്വദേശി(41)      

3. സൗദിയിൽ  നിന്നും 19ന്  കൊച്ചിയിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പട്ടണക്കാട് സ്വദേശിനി

4. റിയാദിൽ  നിന്നും 20ന്  കൊച്ചിയിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ആലപ്പുഴ സ്വദേശി(51)       

5. ഡൽഹിയിൽ നിന്നും16ന് ട്രെയിനിൽ കൊച്ചിയിൽ എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന നീലംപേരൂർ സ്വദേശി(50)      

4 പേരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 166 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. എട്ടു പേർ രോഗമുക്തരായി. മുംബയിൽ നിന്നും എത്തിയ കാർത്തികപ്പള്ളി സ്വദേശി, അബുദാബിയിൽ നിന്നും എത്തിയ തഴക്കര സ്വദേശിനികളായ പെൺകുട്ടികൾ, മഹാരാഷ്ട്രയിൽ നിന്നും എത്തിയ പട്ടണക്കാട് സ്വദേശിനി, അബുദാബിയിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശിനി, കൊൽക്കത്തയിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശി, കുവൈത്തിൽ നിന്നും എത്തിയ ചേപ്പാട് സ്വദേശിനി, കുവൈത്തിൽ നിന്നും എത്തിയ ഭരണിക്കാവ് സ്വദേശിനി എന്നിവരാണ് രോഗമുക്തരായത്. ആകെ 124 പേർ രോഗമുക്തരായി.

പാലക്കാട്

ജില്ലയിൽ നാലു വയസ്സുകാരിക്ക് ഉൾപ്പെടെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ രണ്ടുപേർ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ജില്ലയിൽ മൂന്നുപേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ പട്ടിത്തറ സ്വദേശി (34), ചാലിശ്ശേരി സ്വദേശി (46), കപ്പൂർ സ്വദേശി (53), കുമരനെല്ലൂർ സ്വദേശി (34), നാഗലശ്ശേരി പെരിങ്ങോട് സ്വദേശി(44 ) എന്നിവർ കുവൈത്തിൽ നിന്നും തൃത്താല മേഴത്തൂർ സ്വദേശി (56), തൃത്താല ഉള്ളന്നൂർ സ്വദേശി (32), കൊപ്പം ആമയൂർ സ്വദേശി (4, പെൺകുട്ടി) എന്നിവർ യുഎഇയിൽ നിന്നും വന്നവരാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്നവരിൽ തമിഴ്നാട്ടിൽ നിന്നു വന്ന മൂന്നു പേർ ഉൾപ്പെടുന്നു.

തിരുമിറ്റക്കോട് സ്വദേശി (60),ചെന്നൈയിൽ നിന്നും വന്ന നെല്ലായ സ്വദേശികളായ സഹോദരങ്ങൾ (53,43 പുരുഷന്മാർ) എന്നിവരാണ് അത്. തിരുമിറ്റക്കോട് സ്വദേശി(55)യായ സ്ത്രീക്ക് സമ്പർക്കം വഴിയും രോഗബാധയുണ്ടായി. ഖത്തറിൽ നിന്നും വന്ന ഇവരുടെ ഭർത്താവിന് ജൂൺ 23ന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗബാധിതർ 268 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളജിലും മൂന്നു പേർ എറണാകുളത്തും ഒരാൾ വീതം തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലും ചികിത്സയിൽ ഉണ്ട്.

തൃശൂർ 

ജില്ലയിൽ 26 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 15 പേർ വിദേശത്തു നിന്നും 9 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സമ്പർക്കത്തിലൂടെ 2 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ജൂൺ 26ന് ദുബായിൽ നിന്നു വന്ന ചാവക്കാട് സ്വദേശി (40), ജൂൺ 27ന് മസ്‌ക്കത്തിൽ നിന്നു വന്ന മുറ്റിച്ചൂർ സ്വദേശികൾ (34, സ്ത്രീ, 12 വയസ്സുള്ള ആൺകുട്ടി), ജൂൺ 26ന് ദോഹയിൽ നിന്നു വന്ന കൊടുങ്ങല്ലൂർ സ്വദേശി (24), ജൂൺ 26 ന് ദോഹയിൽ നിന്നു വന്ന കാഞ്ഞൂർ സ്വദേശി (52), ജൂൺ 26ന് ദോഹയിൽ നിന്നു വന്ന ഏനാമാക്കൽ സ്വദേശി (46), ജൂൺ 26 ന് സൗദിയിൽ നിന്നു വന്ന അടാട്ട് സ്വദേശി (59), ജൂൺ 16 ന് റഷ്യയിൽ നിന്നു വന്ന അരിമ്പൂർ സ്വദേശി (20), ജൂൺ 20 ന് മസ്‌ക്കത്തിൽ നിന്നുവന്ന പീച്ചി സ്വദേശി (52), ജൂൺ 11ന് റിയാദിൽ നിന്നുവന്ന പീച്ചി സ്വദേശി (30), ജൂൺ 13ന് കുവൈത്തിൽ നിന്നുവന്ന പുത്തൻചിറ സ്വദേശി (58), ജൂൺ 14ന് കുവൈത്തിൽ നിന്നുവന്ന നടവരമ്പ് സ്വദേശി (34), ജൂൺ 14ന് കുവൈത്തിൽ നിന്നുവന്ന അളഗപ്പനഗർ സ്വദേശി (46),

ജൂൺ 15ന് മലേഷ്യയിൽ നിന്നുവന്ന പരിയാരം സ്വദേശി (38), ജൂൺ 26ന് ഖത്തറിൽ നിന്നുവന്ന മുള്ളൂർക്കര സ്വദേശി (38), ജൂൺ 24ന് ഡൽഹിയിൽ നിന്നുവന്ന ഒല്ലൂക്കര സ്വദേശി (30), ജൂൺ 17ന് ചെന്നൈയിൽ നിന്നുവന്ന കടങ്ങോട് സ്വദേശികൾ (15 വയസ്സുളള പെൺകുട്ടി, 40 വയസ്സായ സ്ത്രീ), ബെംഗളൂരുവിൽ നിന്ന് വന്ന തെക്കുംകര സ്വദേശികൾ(47, പുരുഷൻ, 44, പുരുഷൻ), മുംംബെയിൽ നിന്ന് വന്ന ചൂലിശ്ശേരി സ്വദേശികളായ ഒരു കുടുംബത്തിൽപെട്ടവർ (58, പുരുഷൻ, 48, സ്ത്രീ), ജൂൺ 24 ന് ചെന്നൈയിൽ നിന്ന് വന്ന മുരിങ്ങൂർ സ്വദേശി (30), ജൂൺ 22 ന് ബെംഗളൂരുവിൽ നിന്നുവന്ന ഏറിയാട് സ്വദേശി (47) എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. 

തൃശൂർ കോർപ്പറേഷൻ ഓഫിസിലെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ വടക്കാഞ്ചേരി സ്വദേശിക്കും (47, പുരുഷൻ), ചേർപ്പ് സ്വദേശിക്കും (38) രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 174 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 7 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്. ഇതുവരെ 215 പേർ രോഗമുക്തരായി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 19,151 പേരും ആശുപത്രികളിൽ 186 പേരും ഉൾപ്പെടെ ആകെ 19,337 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി 23 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 പേരെ ഡിസ്ചാർജ് ചെയ്തു.

English Summary : Kerala covid 19 district wise updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com