ADVERTISEMENT

ന്യൂഡൽഹി ∙ രണ്ടാംഘട്ട അൺലോക്ഡൗൺ മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ തുറക്കില്ല. സിനിമാ തിയേറ്ററുകൾ, ജിംനേഷ്യങ്ങൾ, പാർക്കുകൾ, സ്വിമ്മിങ്പൂളുകൾ, ബാറുകൾ, ഓഡിറ്റോറിയം എന്നിവ തുറക്കില്ല. മെട്രോ സർവീസുകൾ ആരംഭിക്കില്ല.

ജൂലൈയിലും രാജ്യാന്തര വിമാന സർവീസുകൾ പുനഃരാരംഭിക്കില്ല. ആഭ്യന്തര വിമാന സർവീസുകളും ട്രെയിനുകളും കൂടും. ആൾക്കൂട്ടമുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക പരിപാടികൾക്ക് വിലക്ക് തുടരും. കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ പരിശീലന കേന്ദ്രങ്ങൾ ജൂലൈ 15 മുതൽ തുറക്കും. 

കണ്ടെയ്ൻമെന്റ് സോണുകളിൽ സമ്പൂർണ ലോക്ഡൗൺ തുടരും. ബാറുകളിൽ ഇരുന്ന് മദ്യപാനം അനുവദിക്കില്ല. രാത്രി സമയത്തെ കർഫ്യൂ സമയം കുറച്ചു. പത്തു മുതൽ പുലർച്ചെ അഞ്ചു വരെയാണു കർഫ്യൂ. കടകളിൽ സ്ഥലസൗകര്യമനുസരിച്ച് അഞ്ചിൽ കൂടുതൽ ആളുകൾക്ക് പ്രവേശിക്കാം.

Englsih Summary : Unlock2: 5-People Limit On Shops Removed, No Metro To Run

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com