ADVERTISEMENT

മുംബൈ∙ ബോളിവുഡ് നടി തപ്സി പന്നുവിനെ ‘ഷോക്കടിപ്പിച്ച്’ വൈദ്യുതി ബിൽ. മേയില്‍ 3,850 രൂപയായിരുന്ന ബിൽ ജൂണിൽ റോക്കറ്റിലേറി കുതിച്ചത് 36,000 രൂപയായി! അധികമായി ഉപകരണങ്ങളൊന്നും ഉപയോഗിക്കാതെ എങ്ങനെ തുക ഇത്ര കൂടിയെന്നാണു തപ്സിയുടെ ചോദ്യം. അഡാനി ഇലക്ട്രിസിറ്റി കമ്പനിയുടെ ഉപയോക്താവായ അവർ തന്റെ ബിൽ സഹിതം ട്വിറ്ററിൽ എഴുതിയ കുറിപ്പിനു കീഴെ സമാന രീതിയിൽ വൈദ്യുതി ബിൽ ലഭിച്ച പലരും പ്രതികരണവുമായി ചേർന്നു.

മഹാരാഷ്ട്രയിൽ ലോക്ഡൗൺ വേളയിൽ വൻ തുക വൈദ്യുതി ബിൽ ലഭിക്കുന്നതിനാൽ പൊതുജനങ്ങൾക്കിടെ പ്രതിഷേധം ഉയരുന്നതിനിടെയാണു തപ്സിയുടെ ട്വീറ്റ്. മുംൈബ ഉൾപ്പെടെയുള്ള നഗരങ്ങളെ പല സോണുകളായി തിരിച്ച് വൈദ്യുതി വിതരണാവകാശം സ്വകാര്യ കമ്പനികൾക്കു നൽകിയിരിക്കുകയാണു മഹാരാഷ്ട്രയിൽ. ചിലയിടങ്ങളിൽ സർക്കാർ വൈദ്യുതി വിതരണം നടത്തുന്നു.

English Summary: Taapsee Pannu complains about high Electricity Bill during Lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com