ADVERTISEMENT

ന്യൂഡൽഹി∙ ദേശീയ സുരക്ഷയും ഡാറ്റാ ലംഘനവും കണക്കിലെടുത്ത് 59 ചൈനീസ് ആപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ നിരോധിച്ചതിനു തൊട്ടുപിന്നാലെ, നടപടി ഉത്‌കണ്‌ഠയുളവാക്കുന്നതെന്ന് ചൈനയുടെ പ്രതികരണം. ‘ചൈന ഉത്‌കണ്‌ഠകുലരാണ്. സ്ഥിതിഗതികൾ പരിശോധിക്കുന്നു’– ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

‘രാജ്യാന്തര, പ്രാദേശിക നിയമ-ചട്ടങ്ങൾ പാലിക്കാൻ ചൈനീസ് ഭരണകൂടം എല്ലായ്പ്പോഴും ചൈനീസ് ബിസിനസുകാരോട് ആവശ്യപ്പെടുന്നുവെന്ന് ഞങ്ങൾ ഊന്നിപ്പറയുന്നു. ചൈനീസ് ഉൾപ്പെടെയുള്ള രാജ്യാന്തര നിക്ഷേപകരുടെ നിയമപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ ഇന്ത്യൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്’– ഷാവോ പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെയാണ്, ടിക് ടോക്, യൂസി ബ്രൗസർ, ക്യാം സ്കാനർ, ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ, ഇന്റർനെറ്റ് ആപ്ലിക്കേഷനുകൾ ഇന്നലെ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു നിരോധനം ഏർപ്പെടുത്തിയത്. ഇവ ഗൂഗിളും ആപ്പിളും പ്ലേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും നീക്കംചെയ്‌തു.

English Summary: China Says "Strongly Concerned" As India Blocks 59 Chinese Apps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com