ADVERTISEMENT

ന്യൂഡൽഹി∙ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,522 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 5,66,840 ആയി. 418 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 16,893 ആയി ഉയർന്നു. നിലവിൽ 2,15,125 പേർ ചികിത്സയിലാണ്. 3,34,822 പേർ രോഗമുക്തരായി.

മഹാരാഷ്ട്രയിൽ ആകെ കേസുകളുടെ എണ്ണം 3,34,822 ആയി. ഇതുവരെ 7,610 പേർ രോഗം ബാധിച്ച് മരിച്ചു. 86,224 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള തമിഴ്നാടാണ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 1,141. ഡൽഹിയിൽ ഇതുവരെ 85,161 കേസുകൾ റിപ്പോർട്ട് െചയ്തിട്ടുണ്ട്. ഇതുവരെ 2,680 പേർ രോഗം ബാധിച്ച് മരിച്ചു. ഗുജറാത്തിൽ ഇതുവരെ 31,938 കേസുകളും 1,827 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിൽ ആകെ രോഗികളുടെ എണ്ണം 22,828 ആയി. മരണസംഖ്യ 672.

English Summary: Coronavirus Cases in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com